| Tuesday, 6th October 2026, 6:15 pm

ആറ് വിരലുള്ള രജിനിയോ? എ.ഐ വെച്ച് ചെയ്യുമ്പോള്‍ ഒരു മെന വേണ്ടേ നെല്‍സാ; ട്രെയ്‌ലറിലെ മിസ്‌റ്റേക്ക് ചൂണ്ടിക്കാണിച്ച് സോഷ്യല്‍ മീഡിയ

അമര്‍നാഥ് എം.

സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ജയിലര്‍ 2. അനൗണ്‍സ്‌മെന്റ് മുതല്‍ ഹൈപ്പിന്റെ കൊടുമുടിയിലെത്തിയ ചിത്രത്തിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. കഥയെക്കുറിച്ച് വലുതായൊന്നും പുറത്തുവിടാതെ എന്നാല്‍ ഹൈപ്പ് ഉയര്‍ത്തുന്ന ട്രെയ്‌ലറാണ് നിര്‍മാതാക്കള്‍ പുറത്തുവിട്ടത്.

വര്‍മന്റെ സാമ്രാജ്യം ഇല്ലാതാക്കിയെങ്കിലും അയാള്‍ക്ക് മുകളിലുള്ള ആളുകളെ തേടിപ്പിടിച്ച് വേട്ടയാടുന്നതിനായി ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യന്‍ നടത്തുന്ന ശ്രമങ്ങളാണ് ജയിലര്‍ 2ന്റെ കഥ. ആദ്യഭാഗത്തെക്കാള്‍ ശക്തരായ വില്ലന്മാരെയാണ് ഇത്തവണ നേരിടാനുള്ളതെന്ന് ട്രെയ്‌ലര്‍ അടിവരയിടുന്നു. ചില സര്‍പ്രൈസ് കാമിയോകളും ചിത്രത്തെ ഗംഭീരമാക്കുമെന്നാണ് പ്രതീക്ഷ.

പ്രതീക്ഷ നല്‍കുന്ന ട്രെയ്‌ലറാണെങ്കിലും സിനിമയില്‍ പലയിടത്തും എ.ഐ അമിതമായി ഉപയോഗിച്ചിട്ടുണ്ടെന്ന് പലരും ചൂണ്ടിക്കാണിക്കുന്നു. അത്തരത്തിലൊന്നാണ് ട്രെയ്‌ലറിന്റെ ഒടുവില്‍ കാണിക്കുന്ന ബ്ലാസ്റ്റ് സീന്‍. വില്ലനോട് പഞ്ച് ഡയലോഗടിച്ച മുത്തുവേല്‍ കൈയിലെ റിമോട്ട് അമര്‍ത്തി വലിയൊരു ബില്‍ഡിങ് തകര്‍ക്കുന്നതായാണ് കാണിക്കുന്നത്.

സ്ലോ മോഷനും ബ്ലാസ്റ്റുമെല്ലാം കാണിച്ച സീനിലെ മിസ്‌റ്റേക്കാണ് ഇപ്പോള്‍ പലരും ചൂണ്ടിക്കാണിച്ചത്. റിയലായി ഷൂട്ട് ചെയ്യുന്നതിലെ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ എ.ഐ ഉപയോഗിച്ചാണ് ഈ സീന്‍ ക്രിയേറ്റ് ചെയ്തതെന്ന് കമന്റുകളുണ്ട്. ബ്ലാസ്റ്റിന് ശേഷം രജിനിയുടെ സ്ലോ മോഷന് ശ്രദ്ധിച്ച് നോക്കിയാല്‍ കൈയില്‍ ആറ് വിരല്‍ കാണാനാകുമെന്ന് പലരും ചൂണ്ടിക്കാണിക്കുന്നു.

ഇതേ സീനില്‍ രജിനിയുടെ കൈകളിലെ ചുളിവ് വന്നും പോയും ഇരിക്കുകയാണെന്നും ചിലര്‍ കണ്ടെത്തി. സമീപകാലത്ത് പല സിനിമകളിലും എ.ഐയുടെ അമിതമായ ഉപയോഗമുണ്ടെന്നും എന്നാല്‍ ജയിലര്‍ 2ലേത് വളരെ മോശമാണന്നും ട്രെയ്‌ലര്‍ കണ്ടവര്‍ അഭിപ്രായപ്പെടുന്നു. ഇത്രയും വലിയ ബജറ്റിലൊരുങ്ങുന്ന സിനിമയില്‍ ഇതുപോലുള്ള ചെറിയ മിസ്‌റ്റേക്കുകള്‍ അണിയറപ്രവര്‍ത്തകര്‍ ശ്രദ്ധിക്കാതെ വിടുന്നത് മോശമാണെന്നും കമന്റുകളുണ്ട്.

350 കോടിയിലേറെ ചെലവഴിച്ചാണ് ചിത്രം ഒരുങ്ങുന്നത്. ഷൂട്ട് പൂര്‍ത്തിയായിട്ടും ചില ഭാഗങ്ങള്‍ റീഷൂട്ട് ചെയ്യേണ്ടി വന്നെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. ചിത്രത്തിന്റെ ഫൈനല്‍ ഔട്ടില്‍ ഇത്തരം മിസ്റ്റേക്കുകള്‍ പരിഹരിച്ചേക്കുമെന്നാണ് സിനിമാപേജുകള്‍ അഭിപ്രായപ്പെടുന്നു. പോസിറ്റീവ് റിപ്പോര്‍ട്ട് ലഭിച്ചാല്‍ തമിഴിലെ ആദ്യ 1000 കോടി ചിത്രമായി ജയിലര്‍ 2 മാറുമെന്ന് ഉറപ്പാണ്.

Content Highlight: A I used shot in Jailer 2 trailer getting trolls

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more