| Monday, 5th February 2018, 1:09 pm

കളിക്കിടെ വിരുഷ്‌കയ്ക്ക് ഷാദി മുബാറക്കുമായി ഗ്യാലറിയില്‍ ആരാധകര്‍; കയ്യടി വാങ്ങി വിരാട് കോഹ്‌ലിയുടെ മറുപടി, വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

സെഞ്ചൂറിയന്‍: കഴിഞ്ഞ ഡിസംബറിലായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ് ലിയും ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മയും വിവാഹിതരായത്. സോഷ്യല്‍ മീഡിയയുടേയും മാധ്യമങ്ങളുടേയും ശ്രദ്ധ വേണ്ടുവോളം ലഭിച്ചതായിരുന്നു ഇരുവരുടേയും വിവാഹം.

വിവാഹ ശേഷം വിരാടും അനുഷ്‌കയും ഇന്ത്യന്‍ ടീമിനൊപ്പം ദക്ഷിണാഫ്രിക്കയിലുമെത്തിയിരുന്നു. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഈയ്യടുത്ത് സോഷ്യല്‍ മീഡിയ ഇത്രയധികം ചര്‍ച്ച ചെയ്ത മറ്റൊരു വിവാഹമോ സംഭവമോ ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം.

അതുകൊണ്ടു തന്നെ താരവിവാഹത്തിന്റെ ഹാങ് ഓവറില്‍ നിന്നും ആരാധകര്‍ ഇതുവരെയും മുക്തരായിട്ടില്ല. ഇന്നലെ നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനത്തിലും ആരാധകര്‍ വിരുഷ്‌കയ്ക്ക് ആശംസയുമായെത്തിയിരുന്നു. ഷാദി മുബാറക്ക് എന്നെഴുതിയ ബാനറുമായാണ് ആരാധകര്‍ ഗ്യാലറിയിലെത്തിയത്.

വിരാടിന് പിന്നാലായിട്ടായിരുന്നു ആരാധകര്‍ ഗ്യാലറിയില്‍ ഇടം പിടിച്ചത്. ആരാധകരെ സ്‌നേഹത്തെ കൈ വീശി കാണിച്ച് വിരാടും അഭിനന്ദിച്ചിരുന്നു. ഇതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

വീഡിയോ കാണാം

Latest Stories

We use cookies to give you the best possible experience. Learn more