സമീപകാലത്ത് മോളിവുഡ് കണ്ട ഏറ്റവും വലിയ ഹൈപ്പിലാണ് പേട്രിയറ്റ് തിയേറ്ററുകളിലെത്തിയത്. മലയാളസിനിമയുടെ നെടുംതൂണുകളായ മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ച ചിത്രം വമ്പന്‍ പ്രീ സെയിലാണ് സ്വന്തമാക്കിയിരുന്നത്. വലിയ ബജറ്റിലും സ്റ്റാര്‍ കാസ്റ്റിലും സ്‌പൈ ത്രില്ലര്‍ ഡ്രാമയായി ഒരുങ്ങിയ ചിത്രം സമ്മിശ്ര പ്രതികരണങ്ങളാണ് നേടിയത്.
ചിത്രത്തിന്റെ ആദ്യ ഷോ കഴിഞ്ഞതുമുതല്‍ മോഹന്‍ലാല്‍ ഫാന്‍സിലെ ഒരുവിഭാഗം ആളുകള്‍ നെഗറ്റീവ് റിവ്യൂവുമായി രംഗത്തെത്തിയിരുന്നു. മോഹന്‍ലാലിനെ കൈയില്‍ കിട്ടിയിട്ടും വേണ്ട രീതിയില്‍ മഹേഷ് നാരായണന്‍ ഉപയോഗിച്ചിട്ടില്ലെന്നാണ് ഇത്തരക്കാരുടെ കമന്റുകള്‍. മോഹന്‍ലാലിനെ വെറും മാര്‍ക്കറ്റിങ്ങിന് വേണ്ടി മാത്രമാണ് മഹേഷ് നാരായണന്‍ ഉപയോഗിച്ചതെന്നും ഇക്കൂട്ടര്‍ വിമര്‍ശിക്കുന്നു.
മോഹന്‍ലാല്‍ Photo: Screen grab/ Anto Joseph Film Company
എന്നാല്‍ ഇത്തരം കമന്റുകളെ പരിഹസിച്ചുകൊണ്ടുള്ള പോസ്റ്റുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. മോഹന്‍ലാലിന് ഏറ്റവും കൂടുതല്‍ ട്രോളുകള്‍ വാങ്ങിക്കൊടുക്കുന്നത് ഇത്തരം ആരാധകക്കൂട്ടമാണെന്നാണ് പോസ്റ്റുകളില്‍ പറയുന്നത്. മോഹന്‍ലാലിലെ താരത്തെ മാത്രമേ ഇക്കൂട്ടര്‍ക്ക് ആവശ്യമെന്നും അയാളിലെ നടനെ ഇവര്‍ക്ക് വേണ്ടെന്നും കമന്റുകളുണ്ട്.
മോഹന്‍ലാലിന്റെ അതിഥിവേഷമെന്ന് പറയുമ്പോള്‍ പലരും കരുതുന്നത് മീശപിരിയും മുണ്ട് മടക്കിക്കുത്തലുമുള്ള കഥാപാത്രത്തെയാണ് ഇക്കൂട്ടര്‍ മനസില്‍ കാണുന്നതെന്നും വിമര്‍ശനങ്ങളുണ്ട്. കായംകുളം കൊച്ചുണ്ണിയിലെ ഇത്തിക്കര പക്കിയെപ്പോലെ മാസായി വന്ന് കാല് 90 ഡിഗ്രിയില്‍ തടിയില്‍ പൊക്കിവെക്കുന്ന തരത്തിലുള്ള സീനുകളാണ് ഇക്കൂട്ടര്‍ക്ക് ആവശ്യമെന്നും സിനിമാപേജുകള്‍ വിമര്‍ശിക്കുന്നു.
ഭ ഭ ബയിലെ അതിഥിവേഷത്തെയും പലരും മെന്‍ഷന്‍ ചെയ്യുന്നുണ്ട്. ചുറ്റുമുള്ളവരുടെ നിര്‍ബന്ധത്തില്‍ മീശ പിരിക്കുകയും മുണ്ട് മടക്കികുത്തുകയും ചെയ്യുന്ന തരത്തിലുള്ള വേഷമായിരുന്നു ഭ ഭ ബയിലെ ഗില്ലി ബാല. ഇത്തരം വേഷങ്ങള്‍ മാത്രം ചെയ്താല്‍ മതിയെന്ന തരത്തില്‍ മോഹന്‍ലാല്‍ എന്ന താരത്തെ തളച്ചിടുന്നത് ഇക്കൂട്ടരാണെന്നും അഭിപ്രായങ്ങളുണ്ട്.
അമാനുഷികത ഇല്ലാത്ത കഥാപാത്രങ്ങളാണ് പേട്രിയറ്റിലെ റഹീം നായിക്കും ഡാനിയല്‍ ജെയിംസുമെന്നും അവര്‍ ഒന്നിച്ച് വില്ലനെ അടിച്ചിടുന്ന തരത്തില്‍ സീനുകള്‍ ഒരുക്കാനാകില്ലെന്നും പോസ്റ്റുകളില്‍ പറയുന്നു. കഥയുടെ സാഹചര്യത്തിന് അനുസരിച്ച് മാത്രമേ പെര്‍ഫോം ചെയ്യാനാകുള്ളൂവെന്നും മനപൂര്‍വം മാസ് കുത്തിക്കയറ്റാനാകില്ലെന്നും കമന്റുകളുണ്ട്.
Content Highlight: A group of Mohanlal fans getting trolls for criticizing Patriot movie
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ