| Wednesday, 27th November 2013, 8:26 pm

പരിസ്ഥിതി ദുര്‍ബല കേസുകളില്‍ നിന്ന് എ.ജി പിന്‍മാറി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] കൊച്ചി: പരിസ്ഥിതി ദുര്‍ബല കേസുകള്‍ വാദിക്കുന്നതില്‍ നിന്ന് പിന്‍മാറുന്നതായി അഡ്വക്കേറ്റ് ജനറല്‍ കെ.പി ദണ്ഡപാണി അറിയിച്ചു.

ഹൈക്കോടതിയില്‍ കേസിന്റെ വാദം നടക്കുന്നതിനിടെയാണ് താന്‍ പ്രസ്തുത കേസുകളുടെ വാദത്തില്‍ നിന്ന് പിന്‍മാറുന്ന വിവരം എ.ജി കോടതിയെ അറിയിച്ചത്.

വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് താന്‍ പിന്‍മാറുന്നതെന്നും എ.ജി കോടതിയെ അറിയിച്ചു. അതേസമയം കേസിലുള്‍പ്പെട്ട തോട്ടമുടമകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വേണ്ടി എ.ജി ഹാജരായിരുന്നുവെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു.

പിന്‍മാറ്റത്തിന് പിന്നില്‍ ഈ കാരണവും ഉണ്ടെന്നാണ് കരുതപ്പെടുന്നത്. ഇന്നലെ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് തന്റെ പിന്‍മാറ്റ വിവരം എ.ജി അറിയിച്ചതായിരുന്നു. പിന്‍മാറരുതെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു.

പരിസ്ഥിതി ദുര്‍ബല കേസുകളുടെ വാദത്തിന് തുടര്‍ച്ചയായി ഹാജരാകുന്നില്ലെന്നും ശരിയായ രീതിയില്‍ വാദിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി ടി.എന്‍ പ്രതാപന്‍ എം.എല്‍.എ മുഖ്യമന്ത്രിയ്ക്ക് കത്തെഴുതിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് എ.ജി യുടെ പിന്‍മാറ്റമെന്നാണ് സൂചന.

We use cookies to give you the best possible experience. Learn more