അമല്‍ നീരദിന്റെ ഫിലിമോഗ്രഫിയില്‍ കള്‍ട്ട് സ്റ്റാറ്റസുള്ള ചിത്രമാണ് ബാച്ച്‌ലര്‍ പാര്‍ട്ടി. വര്‍ഷങ്ങള്‍ക്കിപ്പുറം ചിത്രത്തിന്റെ സ്പിരിച്വല്‍ സീക്വലുമായി അമല്‍ നീരദ് എത്തിയിരിക്കുകയാണ്. സമീപകാലത്ത് ഏറ്റവും വലിയ താരനിര അണിനിരക്കുന്ന ചിത്രത്തിന് സിനിമാപേജുകളില്‍ തണുപ്പന്‍ സ്വീകരണമാണ് ലഭിക്കുന്നത്. കഴിഞ്ഞദിവസം പുറത്തുവിട്ട ട്രെയ്‌ലറിന് വലിയ രീതിയില്‍ വിമര്‍ശനങ്ങളുയര്‍ന്നു.
ആദ്യഭാഗം സമ്മാനിച്ച കിക്ക് രണ്ടാം ഭാഗത്തിന് ഇല്ലെന്നാണ് പ്രധാന വിമര്‍ശനം. ആദ്യഭാഗത്തില്‍ കലാഭവന്‍ മണി, റഹ്‌മാന്‍, ഇന്ദ്രജിത് തുടങ്ങിയ താരങ്ങള്‍ക്കുണ്ടായിരുന്ന ഓറയും സ്വാഗും ഇത്തവണ ആര്‍ക്കുമില്ലെന്നും കമന്റുകളുണ്ട്. അമല്‍ നീരദ് എന്ന ബ്രാന്‍ഡിലുള്ള വിശ്വാസം കുറയുന്നുണ്ടെന്നും കമന്റുകളുണ്ട്.
എന്നാല്‍ ഇതിനിടയില്‍ അധികമാരും ശ്രദ്ധിക്കാതെ പോയ ചില ‘ഡയറക്ടര്‍ ബ്രില്യന്‍സുകളും’ സിനിമാപേജുകളില്‍ ചര്‍ച്ചയാകുന്നുണ്ട്. ട്രെയ്‌ലറിലെ ഒരു ഷോട്ടില്‍ നസ്‌ലെന്റെ കഥാപാത്രം നടന്നുപോകുന്ന സമയത്ത് ബാക്ക്ഗ്രൗണ്ടില്‍ മോഹന്‍ലാലിന്റെ ഒരു ചുമര്‍ചിത്രം കാണിക്കുന്നുണ്ട്. ഇരുവരെയും ഒറ്റ ഷോട്ടില്‍ കൊണ്ടുവന്നത് അമല്‍ നീരദിന്റെ ഡയറക്ടര്‍ ബ്രില്യന്‍സാണെന്നാണ് ചിലരുടെ കണ്ടുപിടിത്തം.
മോഹന്‍ലാലിന് ശേഷം മോളിവുഡിലെ അടുത്ത സൂപ്പര്‍സ്റ്റാറായി നസ്‌ലെന്‍ മാറുമെന്നാണ് ഈ ഷോട്ടിന്റെ അര്‍ത്ഥമെന്ന് പറഞ്ഞുകൊണ്ടുള്ള പോസ്റ്റ് ഇതിനോടകം വൈറലായി. മെര്‍സല്‍ എന്ന ചിത്രത്തില്‍ വിജയ്‌യുടെ ഒരു സീനില്‍ എം.ജി.ആറിനെ ബാക്ക്ഗ്രൗണ്ടില്‍ കാണിച്ചതുപോലെയാണ് ഇതെന്നും പോസ്റ്റില്‍ പറയുന്നു.
മോഹന്‍ലാലിന് ശേഷം മലയാളത്തില്‍ സോളോ 100 കോടി നേടിയ നടനാണ് നസ്‌ലെന്‍. ലീഡ് റോളിലെത്തിയ ലോകഃ ഇന്‍ഡസ്ട്രി ഹിറ്റായതും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. കൃത്യമായ സ്‌ക്രിപ്റ്റ് സെലക്ഷനിലൂടെ മുന്നോട്ട് പോയാല്‍ ഈ ‘ഡയറക്ടര്‍ ബ്രില്യന്‍സ്’ ഭാവിയില്‍ സത്യമായേക്കുമെന്നും കമന്റുകളുണ്ട്. എന്നാല്‍ സംവിധായകന്‍ പോലും ഇങ്ങനെ ചിന്തിച്ചിട്ടുണ്ടാകില്ലെന്നും ചിലര്‍ കമന്റുകള്‍ പങ്കുവെക്കുന്നു.
നസ്‌ലെന് പുറമെ സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ഷറഫുദ്ദീന്‍, കുഞ്ചാക്കോ ബോബന്‍, രജിഷ വിജയന്‍, ജ്യോതിര്‍മയി, കുഞ്ചാക്കോ ബോബന്‍, ഷൈന്‍ ടോം ചാക്കോ തുടങ്ങി വലിയ താരനിര ബാച്ച്‌ലര്‍ പാര്‍ട്ടി ഡ്യൂവിന്റെ ഭാഗമാണ്. ടൊവിനോ തോമസിന്റെ അതിഥിവേഷവും പ്രതീക്ഷ നല്‍കുന്നുണ്ട്. നവംബര്‍ 19ന് ചിത്രം തിയേറ്ററുകളിലെത്തും.
Content Highlight: A frame of Naslen in Bachelor Party D’eux trailer viral