ടെല്‍അവീവ്: 2023ല്‍ ഇസ്രഈലി ആക്രമണത്തില്‍ വലതുകാല്‍ നഷ്ടപ്പെട്ട ലെബനീസ് ഫോട്ടോ ജേണലിസ്റ്റ് ക്രിസ്റ്റീന അസിക്ക് 2026ലെ അന്താരാഷ്ട്ര മാധ്യമ സ്വാതന്ത്ര പുരസ്കാരം.
കമ്മിറ്റി ടു പ്രോടക്റ്റ് ജേണലിസ്റ്റ് ( cpj)യാണ് പുരസ്കാരകം നല്‍കിയിരിക്കുന്നത്. യുദ്ധമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷയ്ക്കായുള്ള പോരാട്ടങ്ങള്‍, മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണങ്ങളില്‍ നീതി ഉറപ്പാക്കാനുള്ള ഇടപെടലുകള്‍, പരിക്കേറ്റ മാധ്യമപ്രവര്‍ത്തകരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ എന്നിവ പരിഗണിച്ചാണ് എ.എഫ്.പി ഫോട്ടോജേണലിസ്റ്റായ ക്രിസ്റ്റീന അസ്സിയെ ഇജഖ ആദരിച്ചത്.
2023 ഒക്ടോബര്‍ 13ന് ലെബനന്- ഇസ്രഈല്‍ അതിര്‍ത്തിയിലെ അല്‍മ അല്‍-ഷാബിന് സമീപം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയുണ്ടായ ആക്രമണത്തിലാണ് ക്രിസ്റ്റീനയ്ക്കും മറ്റ് ആറ് മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റത്.
ആക്രമണത്തില്‍ റോയിട്ടേഴ്സ വീഡിയോ ജേണലിസ്റ്റ് ഇസ് ലാം അബ്ദുള്ള കൊല്ലപ്പെടുകയും ഗുരുതരമായ പരിക്കേറ്റ ക്രിസ്തീനയുടെ വലതുകാല്‍ മുറിച്ച് മാറ്റേണ്ടി വരികയും ചെയ്തിരുന്നു. വ്യക്തമായി തിരിച്ചറിയാന്‍ സാധിക്കുന്ന തരത്തില്‍ പ്രസ് ജാക്കറ്റുകള്‍ ധരിച്ചിരുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയായിരുന്നു അതിക്രമം നടന്നത്.
വടക്കന്‍ ഇസ്രഈലില്‍ നിന്നുള്ള ടാങ്കര്‍ ഷെല്ലുകളാണ് പതിച്ചതെന്ന് എ.എഫ്.പി, റോയിറ്റേഴ്സ്, ആംനസ്റ്റി ഇന്റര്‍നാഷണല്‍, ഹ്യൂമണ്‍ റൈറ്റ്സ് വാച്ച് എന്നിവരുടെ സ്വതന്ത്ര്യ അന്വേഷണങ്ങലില്‍ കണ്ടെത്തിയിരുന്നു.
ന്യൂയോര്‍ക്കില്‍ നടന്ന ചടങ്ങില്‍ പുരസ്കാരം ഏറ്റുവാങ്ങിയ ക്രിസ്റ്റീന, കൊല്ലപ്പെട്ട സഹപ്രവര്‍ത്തകര്‍ക്ക് ഈ ബഹുമതി സമര്‍പ്പിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങളില്‍ ശിക്ഷിക്കപ്പെടാത്ത സാഹചര്യം ആഗോളതലത്തില്‍ മാധ്യമപ്രവര്‍ത്തനത്തിന് വലിയ ഭീഷണിയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
‘എന്റെ നിലവിളികളിലൂടെയാണ് ലോകം തന്നെ തിരിച്ചറിഞ്ഞതെന്നും പൂര്‍ത്തിയാകാത്ത കഥകള്‍, ദുഖിതരായ കുടുംബങ്ങള്‍ ഒരിക്കലും തങ്ങളുടെ വാര്‍ത്താ മുറിയിലേക്ക് കടന്നുവരാത്ത പത്രപ്രവര്‍ത്തകര്‍ എന്നിവര്‍ക്കുള്ള അംഗീകാരമാണ് ഈ അവാര്‍ഡ്,’ ക്രിസ്റ്റീന പറഞ്ഞു.
ഗസയിലും 200ലധികം പത്രപ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരം മാധ്യമപ്രവര്‍ത്തകരും കൊല്ലപ്പെട്ടിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. പതിനേഴാം വയസിലാണ് ക്രിസ്റ്റീന അസി തന്റെ പത്രപ്രവര്‍ത്തന ജീവിതം ആരംഭിച്ചത്.
Content Highlight: A Fighting Spirit That Survived Tragedy: International Award for Lebanese Journalist Christina Assi, Who Lost a Leg in an Israeli Attack