| Thursday, 16th January 2025, 6:39 pm

ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് നാലംഗ കുടുംബത്തിന് ദാരുണാന്ത്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം:ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് നാലംഗ കുടുംബത്തിന് ദാരുണാന്ത്യം. പുഴയിൽ കുളിക്കാനിറങ്ങിയ കുടുംബം ഒഴുക്കിൽപ്പെടുകയായിരുന്നു. ഭാരതപ്പുഴ ചെറുതുരുത്തി പൈൻകുളം ശ്മശാനം കടവിലാണ് അപകടമുണ്ടായത്. ഭാര്യയും ഭര്‍ത്താവും ഇവരുടെ മകളും ബന്ധുവായ 12കാരനുമാണ് അപകടത്തിൽപ്പെട്ടത്.

ചെറുതുരുത്തി ഓടക്കൽ വീട്ടിൽ കബീർ (47), ഭാര്യ, ഷാഹിന (35), മകൾ സൈറ (10 ) ഷാഹിനയുടെ സഹോദരിയുടെ മകൻ ഫുവാദ് സനു (12) എന്നിവരാണ് മുങ്ങിമരിച്ചത്.

നാലുപേരും ഒഴുക്കിൽപ്പെട്ട് കണ്ട് സമീപത്തുണ്ടായിരുന്നവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. തുടര്‍ന്ന് റെഹാനയെ പുറത്തെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഒഴുക്കിൽപ്പെട്ടു അപകടത്തിൽപ്പെട്ട ഭാര്യ റെഹാനയെ രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

ഷൊർണൂരിൽ നിന്നെത്തിയ ഫയർഫോഴ്സും നാട്ടുകാരും പൊലീസും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മറ്റുമൂന്നുപേരുടേയും മൃതദേഹം കണ്ടെടുത്തത്.

ഭാരതപ്പുഴയുടെ തീരത്ത് കുട്ടികൾ കളിക്കുന്നതിനിടെ വെള്ളത്തിലേക്ക് വീഴുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. രക്ഷിക്കാനാൻ ഇറങ്ങിയ കബീറും ഷാഹിനയും ഒഴുക്കിൽ പെടുകയായിരുന്നു.

Content Highlight: A family of four who took a bath in Bharatapuzha was washed away

We use cookies to give you the best possible experience. Learn more