| Thursday, 6th May 2021, 12:16 am

എ.സി പൊട്ടിത്തെറിച്ച് ബെല്ലാരിയില്‍ മലയാളി ദമ്പതികള്‍ക്ക് ദാരുണാന്ത്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പേരാമ്പ്ര : കോഴിക്കോട് പേരാമ്പ്ര സ്വദേശികളായ ദമ്പതികള്‍ക്ക് കര്‍ണാടക ബെല്ലാരിയില്‍ എ.സി പൊട്ടിത്തെറിച്ച് ദാരുണാന്ത്യം. ബെല്ലാരിയിലെ ബിസിനസുകാരനും പേരാമ്പ്രയിലെ ആദ്യകാല വ്യാപാരിയുമായിരുന്ന പേരാമ്പ്ര കോടേരിച്ചാല്‍ അപ്പക്കല്‍ ജോയിയും(67) ഭാര്യ ഉഷയുമാണ്(60) മരിച്ചത്.

കഴിഞ്ഞ ദിവസം രാത്രിയാണ് വിന്‍ഡോ എയര്‍ കണ്ടീഷന്‍ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉഷ ബുധനാഴ്ച രാവിലെയും ജോയി ഉച്ചയോടെയുമാണ് മരിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Latest Stories

We use cookies to give you the best possible experience. Learn more