കണ്ണൂര്‍: മുട്ടില്‍ മരംമുറി കേസില്‍ ഒരുപാട് ദുരൂഹതയുണ്ടെന്ന് വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍. ഒരു മാധ്യമപ്രവര്‍ത്തകന്‍ മുട്ടില്‍ മുറിയുമായി ബന്ധപ്പെട്ട ഗൂഢാലോചന നടത്തിയതിന്റെ സാക്ഷിയാണെന്ന് തനിക്ക് മെയിലില്‍ ഒരു പരാതി ലഭിച്ചിട്ടുണ്ടെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
‘ആ പരാതിയില്‍ ഗുരുതര ആക്ഷേപങ്ങളാണ് ഉന്നയിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഒരു മാധ്യമപ്രവര്‍ത്തകന്‍ മുട്ടില്‍ മരം മുറിയുമായി ബന്ധപ്പെട്ട ഗുഢാലോചന നടത്തിയതിന്റെ സാക്ഷിയാണ് എന്നാണ് പറഞ്ഞിരിക്കുന്നത്. അന്നത്തെ ഒരു മാധ്യമത്തിന്റെ ഓഫീസിലേക്ക് മൂന്ന് പേര് വരികയും ഇദ്ദേഹം കേട്ടുകൊണ്ടിരിക്കെയാണ് ഗൂഢാലോചന നടക്കുകയും ചെയ്തത്.,’ മന്ത്രി പറഞ്ഞു.
റിപ്പോര്‍ട്ട് ടി.വി ചാനല്‍ മേധാവി ആന്റോ അഗസ്റ്റിന്‍ അടക്കമുള്ള മൂന്ന് പേര്‍ പ്രതിയായ കേസിലാണ് ഷിബു ബേബി ജോണിന്റെ പരാമര്‍ശം. ഒരുപാട് ദുരൂഹമായ സാഹചര്യങ്ങള്‍ അന്വേഷിക്കേണ്ടതുണ്ടെന്നും താന്‍ ഈ വിഷയം ആഭ്യന്തര മന്ത്രിയുമായും മുഖ്യമന്ത്രിയുമായും സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട വീഴ്ചകള്‍ ബോധപൂര്‍വമാണോ യാദൃശ്ചികമാണോ എന്ന് അന്വേഷിക്കുമെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയുടെയും വെളിപ്പെടുത്തലിന്റെയും അടിസ്ഥാനത്തില്‍ കേസിലെ ദൂരൂഹമായ സാഹചര്യങ്ങള്‍ മുഴുവന്‍ പരിശോധിക്കേണ്ടതുണ്ട്. എം. ജയതിലക് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയിരുന്ന കാലയളവിലാണ് വിചിത്രമായ ഉത്തരവ് പുറത്തിറങ്ങുന്നത്.
ഈ ഉത്തരവിന്റെ ബലത്തിലാണ് മുട്ടില്‍ മരംമുറി നടക്കുന്നത്. ഉത്തരവ് വലിയ ഭവിഷ്യത്തുണ്ടാക്കുമെന്ന് അന്ന് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും അത് ഗൗനിക്കാതെ മൂന്ന് മാസത്തേക്ക് മാത്രമായി ഉത്തരവിറക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
കേസിന്റെ ഉത്ഭവം 2020ല്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരിക്കെ എ. ജയകുമാര്‍ ഇറക്കിയ ഉത്തരവില്‍ നിന്നാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞ കാര്യങ്ങള്‍ മുഴുവന്‍ തള്ളിയാണ് ഉത്തരവിറക്കിയതെന്നും മരംമുറിയുടെ ഗൂഢാലോചന മുതല്‍ അന്വേഷിച്ചില്ലെങ്കില്‍ നിസാര മോഷണ കേസായി പരിമിതപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: A conspiracy took place in the Muttil tree-felling case; a journalist is a witness: Shibu Baby John.