കര്‍ണാടകത്തിലെ കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഡി.കെ ശിവകുമാറിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് നടപടി സ്വീകരിച്ചതിന് പിന്നാലെ മറ്റൊരു കോണ്‍ഗ്രസ് പ്രമുഖ നേതാവായ കെ.ജെ ജോര്‍ജിനെതിരെ പരാതി. മകളുടെ പേരില്‍ അമേരിക്കയില്‍ അനധികൃതമായി സ്വത്ത് സമ്പാദനം നടത്തിയെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന് പരാതി നല്‍കിയിരിക്കുന്നത്.
കര്‍ണാടക രാഷ്ട്രീയ സമിതി അദ്ധ്യക്ഷന്‍ രവികൃഷ്ണ റെഡ്ഡിയാണ് മുന്‍മന്ത്രി കൂടിയായ ജോര്‍ജിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. നിലവില്‍ സര്‍വാഗ്ന നഗര്‍ എം.എല്‍.എയായ ജോര്‍ജ് നിരവധി തവണ ഉന്നത പദവികള്‍ വഹിച്ചിട്ടുണ്ടെന്നും ഇതിന്റെ മറവില്‍ ഇന്ത്യയിലും വിദേശത്തും, പ്രത്യേകിച്ച് അമേരിക്കയില്‍ സ്വത്ത് വാരിക്കൂട്ടിയിട്ടുണ്ടെന്നാണ് പരാതി.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
മാന്‍ഹട്ടനിലെ അഞ്ച് ഭൂമിയുടെ പേരുകള്‍ രവികൃഷ്ണയുടെ പരാതിയില്‍ ഉണ്ട്. ഇവ ജോര്‍ജിന്റെ മകള്‍ റെനിത എബ്രഹാമിന്റെയും മരുമകന്‍ കെവിന്‍ എബ്രഹാമിന്റെയും പേരിലുള്ളതാണെന്ന് രവികൃഷ്ണ അവകാശപ്പെടുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
കര്‍ണാടകത്തിലെ പ്രമുഖ നേതാവാണ് മലയാളി വേരുകളുള്ള ജോര്‍ജ്. നിരവധി തവണ മന്ത്രിയായിട്ടുള്ള ജോര്‍ജിനെതിരെയുള്ള ഇപ്പോഴത്തെ നീക്കം കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടക്കുന്ന വേട്ടയാടലുകളുടെ ഭാഗമാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.