| Thursday, 15th May 2025, 11:25 pm

അവനെ ആദ്യം ഇഷ്ടമല്ലായിരുന്നു...വിരാടിന്റെ വിരമിക്കലിനെക്കുറിച്ച് ഡിവില്ലിയേഴ്‌സ്

സ്പോര്‍ട്സ് ഡെസ്‌ക്

രോഹിത് ശര്‍മയ്ക്ക് പിന്നാലെ അപ്രതീക്ഷിതമായിട്ടായിരുന്നു ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് സൂപ്പര്‍ താരം വിരാട് കോഹ്‌ലിയും വിരമിക്കല് പ്രഖ്യാപിച്ചത്. മെയ് 12ന് സോഷ്യല്‍ മീഡിയ ഇന്‍സ്റ്റഗ്രാമില്‍ ഒരു പോസ്റ്റിലൂടെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്.

14 വര്‍ഷത്തെ കരിയറിന് വിരാമമിട്ടാണ് താരം പടിയിറങ്ങുന്നത്. ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പര മുന്നിലുള്ളപ്പോഴാണ് ഇരുവരും വിരമിക്കല്‍ അറിയിച്ചത്.

ഇപ്പോള്‍ വിരാടിന്റെ അടുത്ത സുഹൃത്തും മുന്‍ സൗത്ത് ആഫ്രിക്കന്‍ താരവുമായ എ.ബി ഡിവില്ലിയേഴ്‌സ് താരത്തിന്റെ വിരമിക്കലിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ്. വിരാട് സഹോദരനെപ്പോലെയാണെന്നും അടുത്തറിയുന്നതിന് മുമ്പ് വിരാടിനെ അത്ര ഇഷ്ടമല്ലായിരുന്നെന്നും വില്ലി പറഞ്ഞു. മാത്രമല്ല വിരാട് നല്ലവനും മത്സരബുദ്ധിയുള്ളവനാണെന്നും ആര്‍.സി.ബിയില്‍ കളിച്ചപ്പോള്‍ ഇരുവരും കൂടുതല്‍ അടുത്തറിഞ്ഞെന്നും വില്ലി പറഞ്ഞു.

‘ക്രിക്കറ്റില്‍ വിരാട് എന്റെ സഹോദരന്മാരില്‍ ഒരാളെപ്പോലെയാണ്, അദ്ദേഹത്തെ കൂടുതല്‍ അടുത്തറിയാന്‍ കഴിഞ്ഞപ്പോഴാണ് എനിക്ക് അദ്ദേഹത്തോട് വലിയ ഇഷ്ടം തോന്നിയത്. അദ്ദേഹത്തിനെതിരെ കളിക്കുന്നത് ഒരു വലിയ വേദനയാണ്. ഞാന്‍ അദ്ദേഹത്തെ അടുത്തറിയുന്നതിനുമുമ്പ് എനിക്ക് അത്ര ഇഷ്ടമല്ലായിരുന്നു. അദ്ദേഹം വളരെ നല്ലവനും മത്സരബുദ്ധിയുള്ളവനുമായിരുന്നു, എനിക്കും അദ്ദേഹത്തിനും സമാനമായ മത്സര സ്വഭാവമായിരുന്നു.

പിന്നെ ഞാന്‍ ആര്‍.സി.ബിയില്‍ വെച്ച് അദ്ദേഹത്തെ പരിചയപ്പെട്ടു, അദ്ദേഹത്തെ കൂടുതല്‍ അടുത്തറിഞ്ഞു. ഞങ്ങള്‍ കുടുംബ സുഹൃത്തുക്കളായി, സഹോദരന്മാരായി, ഒരുമിച്ച് കളിക്കുമ്പോള്‍ വിക്കറ്റില്‍ മികച്ച പങ്കാളികളായി, പരസ്പരം ശരിക്കും മനസിലാക്കി. അദ്ദേഹത്തോടൊപ്പം കളിക്കുന്നതിന്റെ ഓരോ നിമിഷവും ഞാന്‍ ആസ്വദിച്ചിരുന്നു,’ ഡിവില്ലിയേഴ്‌സ് പറഞ്ഞു.

2011 മുതല്‍ 2021 വരെ ബെംഗളൂരരിന് വേണ്ടി എ.ബി ഡിവില്ലിയേഴ്‌സും വിരാട് കോഹ്‌ലിയും ഒരുമിച്ച് ഐ.പി.എല്‍ കളിച്ചിട്ടുണ്ട്. 76 ഇന്നിങ്‌സുകളില്‍ നിന്ന് 3000 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാനും രണ്ട് താരങ്ങള്‍ക്കും സാധിച്ചു. ഇതോടെ ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും വിജയകരമായ ജോഡികളില്‍ ഒന്നായി മാറാന്‍ വിരാടിനും ഡിവില്ലിയേഴ്‌സിനും സാധിച്ചു.

Content Highlight: A.B Dvilliers Talking About Virat Kohli

We use cookies to give you the best possible experience. Learn more