രാജസ്ഥാന്‍ റോയല്‍സിന്റെ 15 വയസുകാരനായ സൂപ്പര്‍ താരം വൈഭവ് സൂര്യവംശിയെക്കുറിച്ച് സംസാരിച്ച് മുന്‍ സൗത്ത് ആഫ്രിക്കന്‍ താരം എ.ബി. ഡി വില്ലിയേഴ്‌സ്. ക്രിക്കറ്റില്‍ വൈഭവ് എങ്ങനെ നിലനില്‍ക്കുമെന്നും ചെറു പ്രായത്തില്‍ വൈഭവിന്റെ കഴിവ് അവിശ്വസനീയമാണെന്നും അദ്ദേഹം പറഞ്ഞു.
മറ്റ് ഫോര്‍മാറ്റുകളിലും വൈഭവിനെ താന്‍ കാണാന്‍ ആഗ്രഹിക്കുന്നതായി മുന്‍ താരം പറഞ്ഞു. ഒരു ടി-20 സ്‌പെഷ്യലിസ്റ്റാവാന്‍ വൈഭവിനോട് പറഞ്ഞില്ലെങ്കില്‍ താരത്തിന് ഒരുപാട് കാലത്തേക്കുള്ള ഒരു വിജയകരവുമായ കരിയറുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
‘സത്യം പറഞ്ഞാല്‍ അവന്‍ എങ്ങനെ നിലനില്‍ക്കുമെന്ന് എനിക്കറിയില്ല! ഈ ചെറു പ്രായത്തില്‍ അവന്റെ കഴിവ് അവിശ്വസനീയമാണ്, പക്ഷേ, മറ്റ് ഫോര്‍മാറ്റുകളിലും അവനെ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ അവന്‍ എങ്ങനെയാണ് കളിക്കേണ്ടതെന്ന് പോലും അവന് അറിയില്ല.
ശരിക്കും നല്ലൊരു മാനേജറായ ഒരാള്‍, ജീവിതകാലം മുഴുവന്‍ ഒരു ടി-20 സ്‌പെഷ്യലിസ്റ്റായിരിക്കാന്‍ അവനോട് പറഞ്ഞില്ലെങ്കില്‍ ഒരുപാട് കാര്യങ്ങള്‍ മാറും. അവന് ഒരുപാട് കാലത്തേക്കുള്ള ഒരു വിജയകരവുമായ കരിയറുണ്ടാകും,’ ഡി വില്ലിയേഴ്‌സ് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
നിലവില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി ഓപ്പണിങ്ങില്‍ വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ് വൈഭവ് കാഴ്ചവെക്കുന്നത്. സീസണിലെ 11 മത്സരങ്ങളില്‍ നിന്ന് 440 റണ്‍സാണ് താരം അടിച്ചെടുത്തത്. 103 റണ്‍സിന്റെ വമ്പന്‍ സ്‌കോര്‍ ഉള്‍പ്പെടെയാണ് യുവ താരത്തിന്‍കരെ റണ്‍വേട്ട. 40.00 എന്ന ആവറേജിലും 236.56 എന്ന പ്രഹരശേഷിയിലുമാണ് സീസണില്‍ വൈഭവിന്റെ കുതിപ്പ്.
അതേസമയം പോയിന്റ് ടേബിളില്‍ ആറാം സ്ഥാനത്താണ് നിലവില്‍ രാജസ്ഥാന്‍ റോയല്‍സ്. 11 മത്സരങ്ങളില്‍ നിന്ന് ആറ് വിജയവും ആറ് തോല്‍വിയും ഉള്‍പ്പെടെ 12 പോയിന്റാണ് താരത്തിനുള്ളത്. മെയ് 17നാണ് രാജസ്ഥാന്റെ അടുത്ത മത്സരം. ദല്‍ഹിയാണ് എതിരാളി.
Content Highlight: A B De Villiers Talking About Rajasthan Royals Star Player Vaibhav Suryavanshi