| Tuesday, 17th January 2017, 12:08 pm

അഞ്ചാം ക്ലാസ്സില്‍ തോറ്റ് പഠനം ഉപേക്ഷിച്ച ധരംപാലിന് 94ാം വയസ്സില്‍ 21 കോടി വാര്‍ഷിക വരുമാനം

ഡൂള്‍ന്യൂസ് ഡെസ്‌ക്


കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 21 കോടിയില്‍ അധികം രൂപയായിരുന്നു ധരംപാല്‍ സമ്പാദിച്ചത്. ഇദ്ദേഹത്തിന്റെ കമ്പനിയുടെ വാര്‍ഷിക വരുമാനം 924 കോടി രൂപയും ലാഭം 213 കോടി രൂപയുമാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 24 ശതമാനം വളര്‍ച്ചയാണ് കമ്പനി കൈവരിച്ചിരിക്കുന്നത്.


മുംബൈ: അഞ്ചാം ക്ലാസ്സില്‍ തോറ്റപ്പോള്‍ പഠനം ഉപേക്ഷിച്ച വ്യക്തിയാണ് ധരംപാല്‍ ഗുലാട്ടി എന്നാല്‍ 94ാം വയസ്സില്‍ അദ്ദേഹത്തിന്റെ വാര്‍ഷിക വരുമാനം 21 കോടി രൂപയാണ്. ഇന്ത്യയിലെ ഗൃഹോപയോഗ ഉല്‍പ്പന്ന കമ്പനികളില്‍ ഏറ്റവും കൂടുതല്‍ ശമ്പളം ലഭിക്കുന്ന വ്യക്തിയും ഇദ്ദേഹമാണ്. എം.ഡി.എച്ച് മസാല കമ്പനിയുടെ സി.ഇ.ഒയാണ് ധരംപാല്‍.


Also read മുണ്ടുടുത്ത മോദിയല്ല മുണ്ടുടുത്ത മമതയാണ് പിണറായി: കെ സുരേന്ദ്രന്‍


കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 21 കോടിയില്‍ അധികം രൂപയായിരുന്നു ധരംപാല്‍ സമ്പാദിച്ചത്. ഇദ്ദേഹത്തിന്റെ കമ്പനിയുടെ വാര്‍ഷിക വരുമാനം 924 കോടി രൂപയും ലാഭം 213 കോടി രൂപയുമാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 24 ശതമാനം വളര്‍ച്ചയാണ് കമ്പനി കൈവരിച്ചിരിക്കുന്നത്.

മഹാഷിയാന്‍ ഡി ഹട്ടി (എം.ഡി.എച്ച്) എന്ന കമ്പനിയുടെ സി.ഇ.ഒ മാത്രമല്ല തൊണ്ണൂറ്റി നാലുകാരനായ ധരംപാല്‍ കമ്പനിയുടെ പരസ്യങ്ങളില്‍ മുഖം കാണിക്കുന്ന മോഡലും ഇദ്ദേഹം തന്നെയാണ്.


Dont miss ലോകബാങ്കിനു പിന്നാലെ ഐ.എം.എഫും: നോട്ട് നിരോധനം ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 6.6 ശതമാനമായി കുറക്കുമെന്ന് റിപ്പോര്‍ട്ട്


തന്റെ പിതാവ് ആരംഭിച്ച ചെറിയ  വ്യവസായസ്ഥാപനത്തെ 15 വ്യവസായശാലകളും 1000 ഡീലര്‍മാരുമുള്ള വലിയ സംരംഭമായി ദാദാജിയെന്നറിയപ്പെടുന്ന ധരംപാല്‍ മാറ്റിക്കഴിഞ്ഞു. ഉല്‍പ്പന്നങ്ങള്‍ നൂറിലധികം രാജ്യങ്ങളിലേക്കാണ് എം.ഡി.എച്ചില്‍ നിന്ന് കയറ്റുമതി ചെയ്യപ്പെടുന്നത്.

തന്റെ വരുമാനത്തിന്റെ 90ശതമാനവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നതെന്നും ഗുണമേന്മയില്‍ വിട്ടുവീഴ്ച ഇല്ലാതെ ന്യായമായ വിലക്ക് വില്‍ക്കാന്‍ കഴിയുന്നതാണ് കമ്പനിക്കും തനിക്കും ലഭിക്കുന്ന പ്രചോദനമെന്നും ധരംപാല്‍ പറയുന്നു.  ദുബായിലും ലണ്ടനിലും എം.ഡി.എച്ചിനു ഇപ്പോള്‍ ഓഫീസുകളുണ്ട്.

We use cookies to give you the best possible experience. Learn more