| Thursday, 5th February 2026, 9:18 am

ചരിത്രത്തിൽ ആദ്യമായി മാലിന്യ ശേഖരണ തൊഴിലാളികളുടെ കണക്കെടുത്ത് ഇന്ത്യ; 84.5 ശതമാനവും പിന്നാക്ക വിഭാഗങ്ങളിൽ നിന്ന്

മുഹമ്മദ് നബീല്‍

ന്യൂദൽഹി: ചരിത്രത്തിലാദ്യമായി മാലിന്യ ശേഖരണ തൊഴിലാളികളുടെ കണക്കെടുത്ത് കേന്ദ്ര സർക്കാർ.

കേന്ദ്ര സാമൂഹ്യനീതി, തൊഴിൽ വകുപ്പിനുകീഴിലെ നമസ്തേ സ്കീം (NAMASTE scheme ) വഴിയാണ് ആദ്യായി കണക്കെടുപ്പ് നടത്തിയത്.

28 സംസ്ഥാനങ്ങളിലെയും 8 കേന്ദ്ര ഭരണപ്രദേശങ്ങളിലെയും നഗര പ്രദേശങ്ങളിൽ നടത്തിയ കണക്കെടുപ്പിൽ 1.52 ലക്ഷം തൊഴിലാളികളുണ്ടെന്നാണ് കണക്കുകൾ പറയുന്നത്.

മൊത്തം തൊഴിലാളികളിൽ 84.5 ശതമാനവും പട്ടികജാതി, പട്ടികവർഗ, മറ്റ് പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ളവരും 10.7% പേർ പൊതു വിഭാഗത്തിൽ നിന്നുള്ളവരുമാണ് .

ഗോവ, ദൽഹി എന്നീ സംസ്ഥാനങ്ങളിൽ പൊതുവിഭാഗങ്ങളിൽപെട്ടവരാണ് ഭൂരിപക്ഷം. എന്നാൽ പിന്നാക്ക വിഭാഗത്തിൽ പെട്ടവരാണ്
മറ്റു സംസ്ഥാനങ്ങളിലെ ഭൂരിപക്ഷം തൊഴിലാളികളും.

കേന്ദ്ര സാമൂഹ്യനീതി, തൊഴിൽ വകുപ്പ് ചൊവ്വാഴ്ചയായിരുന്നു (ഫെബ്രുവരി 3 ) ഈ കണക്കുകൾ പാർലമെന്റിൽ അവതരിപ്പിച്ചത്.

രാജ്യത്തെ അഴുക്കുചാൽ, സെപ്റ്റിക് ടാങ്ക്, മാലിന്യ ശേഖരണ തൊഴിലാളികളുടെ കണക്കെടുക്കുന്നതിനുവേണ്ടി രൂപീകരിച്ച നമസ്തേ (NAMASTHE) സ്കീമാണ് മാലിന്യ ശേഖരണ തൊഴിലാളികളുടെ കണക്ക് പുറത്തുവിട്ടത്.

അപകടകരമായ സാഹചര്യങ്ങളിൽ തൊഴിലെടുക്കുന്നതുമൂലമുണ്ടാകുന്ന മരണം ഇല്ലാതാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

നഗരമേഖലകളിലെ തദ്ദേശ ഭരണ സ്ഥാപനങ്ങൾ ശേഖരിച്ച കണക്കുകളാണ് കേന്ദ്ര സർക്കാർ സഭയിൽ അവതരിപ്പിച്ചിട്ടുള്ളത്.

മൊത്തം തൊഴിലാളികളിൽ 48.7 ശതമാനം സ്ത്രീകളും 51.3 ശതമാനം പുരുഷൻമാരും 0.007 ശതമാനം ട്രാൻസ്‌ജെൻഡർമാരുമാണ്.

കേന്ദ്ര സാമൂഹ്യനീതി, തൊഴിൽ വകുപ്പിന്റെ കണക്കനുസരിച്ച് മൊത്തം തൊഴിലാളികളിൽ 60.3% പട്ടികജാതി വിഭാഗക്കാരും 13.7 % ഒ.ബി.സി വിഭാഗക്കാരും 10.5% പേർ പട്ടികവർഗ വിഭാഗക്കാരുമാണ്.

സെപ്റ്റിക് ടാങ്ക്, അഴുക്കുചാൽ വൃത്തിയാക്കൽ തൊഴിലുകളിൽ ഏർപ്പെട്ട 859 തൊഴിലാളികൾ 2014 മുതൽ 2025 വരെയുള്ള കാലയളവിൽ മരണപെട്ടതായും കേന്ദ്ര സർക്കാർ കണക്കുകൾ വ്യക്തമാകുന്നു.

Content Highlight:84.5% of 1.52 lakh waste-pickers profiled so far come from SC, ST, and OBC communities

മുഹമ്മദ് നബീല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more