| Sunday, 24th November 2019, 11:51 pm

എണ്‍പതുകളില്‍ സിനിമയില്‍ എത്തിയ ആ സൂപ്പര്‍ താരങ്ങള്‍ വീണ്ടും ഒന്നിച്ചു; കൂട്ടായ്മയുടെ പത്താം വര്‍ഷ ആഘോഷം ചിരംജീവിയുടെ വീട്ടില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഹൈദരാബാദ്: കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ആരാധകരും താരങ്ങളും ഒരുപോലെ കാത്തിരിക്കുന്ന ഒന്നാണ് എണ്‍പതുകളില്‍ സിനിമയില്‍ എത്തിയ താരങ്ങളുടെ ഒത്തുചേരല്‍. ഈ വര്‍ഷവും ഒത്തുചേരല്‍ ഗംഭീരമാക്കിയിരിക്കുകയാണ് താരങ്ങള്‍.

ഈ വര്‍ഷം തെലുങ്ക് മെഗാസ്റ്റാര്‍ ചിരംജീവിയുടെ വീട്ടിലാണ് താരങ്ങള്‍ ഒത്തുചേര്‍ന്നത്. കറുപ്പും ഗോള്‍ഡന്‍ കളറുമായിരുന്നു ഈ പ്രാവശ്യത്തെ റീ യൂണിയന്റെ കളര്‍ ഡ്രസ് കോഡ്. ക്ലാസ് ഓഫ് 80’സ് എന്നാണ് ഇത്തവണത്തെ കൂട്ടായ്മയുടെ പേര്.

മോഹന്‍ലാല്‍, ജയറാം, ശോഭന, രേവതി, സുഹാസിനി, രാധിക ശരത്കുമാര്‍, ചിരംജീവി, നാഗാര്‍ജുന, അമല, അംബിക, വെങ്കിടേഷ്, ബാലകൃഷ്ണ, രമേശ് അരവിന്ദ്, സുമന്‍, ഖുഷ്ബൂ, മേനക,സരിത, ഭാഗ്യരാജ്, ജയപ്രഭ, ലിസി, സുമലത, ജാക്കി ഷറോഫ്, നദിയ മൊയ്ദു, റഹ്മാന്‍ തുടങ്ങി നാല്‍പ്പതോളം താരങ്ങള്‍ ഈ വര്‍ഷത്തെ കൂട്ടായ്മക്ക് എത്തിച്ചേര്‍ന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തിരക്കുകള്‍ കാരണം രജനികാന്ത്, കമല്‍ഹാസന്‍ തുടങ്ങിയവര്‍ക്ക് എത്തിച്ചേരാന്‍ കഴിഞ്ഞില്ല. 2009 ലാണ് സുഹാസിനി മണിരത്നവും ലിസിയും ചേര്‍ന്ന് ഇത്തരമൊരു റീ യൂണിയന്‍ ആരംഭിക്കുന്നത്.

ഒരോവര്‍ഷവും ഒരോ കളര്‍ തീമിലാണ് താരങ്ങള്‍ വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാറുള്ളത്.

DoolNews Video

Latest Stories

We use cookies to give you the best possible experience. Learn more