| Friday, 28th November 2014, 5:36 pm

തമിഴ്‌നാട്ടില്‍ എട്ടാം ക്ലാസുകാരന്‍ ക്ലാസ് റൂമില്‍ കൊല്ലപെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്


വിരുദ്ധ്‌നഗര്‍: തമിഴ്‌നാട്ടില്‍ എട്ടാം ക്ലാസുകാരനെ ക്ലാസ് റൂമില്‍ കുത്തിക്കൊന്നു. തമിഴ്‌നാട്ടിലെ വിരുദ്ധ്‌നഗര്‍ ജില്ലയിലെ പന്തല്‍കുടി മേഖലയിലാണ് അനിഷ്ട സംഭവം അരങ്ങേറിയത്. 13 കാരനായ ജി. ഭാസ്‌കരനാണ് ഗ്രാമത്തില്‍ തന്നെയുള്ള സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയുടെ കുത്തേറ്റ് മരിച്ചത്

ക്ലാസുകള്‍ തുടങ്ങുന്നതിന് മുന്‍പ് രാവിലെ ഒന്‍പത്് മണിയോടെയാണ് സംഭവം അരങ്ങേറിയിരുന്നത്. സഹപാഠികളുടെ മുന്‍പില്‍ വച്ചാണ് വിദ്യര്‍ത്ഥിയെ അക്രമി കുത്തി പരിക്കേല്‍പിച്ചിരുന്നത്. വിദ്യാര്‍ത്ഥിയുടെ നെറ്റിയിലാണ് മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് അക്രമി പരിക്കേല്‍പിച്ചിരുന്നത്. വിദ്യാര്‍ത്ഥി സമീപ പ്രദേശത്തെ ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴിയാണ് മരണപെട്ടത്. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് കരുതപെടുന്നു.

അക്രമിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപെട്ട് വിദ്യര്‍ത്ഥിയുടെ കുടുംബാഗങ്ങള്‍ ഹോസ്പിറ്റലിലേക്കുള്ള റോഡ് ഉപരോധിച്ചിരുന്നു. കേസില്‍ പന്തല്‍കുടി പോലീസിന്റെ കീഴില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more