| Sunday, 21st January 2018, 4:33 pm

കനത്ത മൂടല്‍ മഞ്ഞ്: ട്രക്ക് കാറില്‍ ഇടിച്ച് എട്ടുപേര്‍ കൊല്ലപ്പെട്ടു (വീഡിയോ)

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദുംക: ട്രക്ക് കാറില്‍ ഇടിച്ച് എട്ടുപേര്‍ കൊല്ലപ്പെട്ടു. ഝാര്‍ഖണ്ഡിലെ ദുംകയിലാണ് സംഭവം. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരുക്കേറ്റു. ദുംകയിലെ റാസിക്പൂരില്‍ നിന്നുള്ളവരാണ് മരിച്ചത്.

മത്സരപരീക്ഷയില്‍ പങ്കെടുക്കാനായി ദേവ്ഘറിലേക്ക് പോയവരാണ് കൊല്ലപ്പെട്ടവര്‍. വേഗതയിലെത്തിയ ട്രക്ക് കാറില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. ട്രക്ക് ഓടിച്ച ഡ്രൈവര്‍ അപകടം നടന്ന ഉടന്‍ ഓടിരക്ഷപ്പെട്ടു.


Also Read: ഡാര്‍വ്വിന്റെ പരിണാമ സിദ്ധാന്തം തെറ്റാണെന്ന് പറഞ്ഞ കേന്ദ്രമന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് ഓണ്‍ലൈന്‍ പരാതി


അതിരാവിലെയുള്ള കട്ടിയേറിയ മൂടല്‍ മഞ്ഞാണ് അപകടത്തിന് കാരണമെന്ന് പൊലീസ് കരുതുന്നു. അപകടത്തെ സംബന്ധിച്ച് അനേഷണം പുരോഗമിക്കുകയാണ്.

ടാറ്റ സുമോ കാറാണ് അപകടത്തില്‍ പെട്ടത്. ഒന്‍പതുപേരാണ് കാറില്‍ ഉണ്ടായിരുന്നത്. ഏഴുപേര്‍ സംഭവസ്ഥലത്തുവെച്ചും ഒരാള്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്.

വീഡിയോ:

Latest Stories

We use cookies to give you the best possible experience. Learn more