| Sunday, 12th April 2020, 11:15 am

കൊവിഡ് 19: ഫലം കാത്തിരിക്കവേ 72കാരി ആശുപത്രിയില്‍ നിന്നും ഓടിപ്പോയി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാട്‌ന: കൊവിഡ് 19 നിരീക്ഷണത്തില്‍ കഴിയവെ 72 കാരി ആശുപത്രിയില്‍ നിന്ന് ഓടിപ്പോയി.

ബീഹാറിലെ പാട്‌ന മെഡിക്കല്‍ കോളേജിലാണ് സംഭവം നടന്നത്. ആശുപത്രി അധികൃതരാണ് സംഭവം പൊലീസിനെ അറിയിച്ചത്. പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. ഇവര്‍ക്ക് കൊവിഡ് പരിശോധന നടത്തിയിരുന്നു. ഫലം കാത്തിരിക്കുന്നതിനിടെയാണ് ഇവര്‍ ആശുപത്രിയിയില്‍ നിന്ന് ചാടിപ്പോയത്.

ഇതുവരെ 63 കൊവിഡ് കേസുകളാണ് ബീഹാറില്‍ സ്ഥിരീകരിച്ചിട്ടുള്ളത്. അസുഖത്തെത്തുടര്‍ന്ന് ഒരാള്‍ മരിക്കുകയും 18 പേര്‍ രോഗമുക്തി നേടുകയും ചെയ്തിട്ടുണ്ട്.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 909 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രാജ്യത്തെ മൊത്തം കൊവിഡ് കേസുകളുടെ എണ്ണം ഞായറാഴ്ച 8356 ആയി. 716 പേര്‍ക്ക് അസുഖം ഭേദമായി.

Latest Stories

We use cookies to give you the best possible experience. Learn more