| Friday, 1st August 2025, 6:49 pm

ദേശീയ ചലച്ചിത്ര പുരസ്‌കാരം; മികച്ച നടി റാണി മുഖർജി, മികച്ച നടൻ ഷാരൂഖാനും വിക്രാന്ത് മാസിയും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ന്യൂദല്ഹി: 71ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള് പ്രഖ്യാപിച്ചു. മികച്ച നടിയായി റാണി മുഖര്ജി തെരഞ്ഞെടുക്കപ്പെട്ടു. ഷാരൂഖാനും വിക്രാന്ത് മാസിയും മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടു. 12 ഫെയ്ല് എന്ന സിനിമയിയിലെ പ്രകനത്തിനാണ് വിക്രാന്ത് മാസി പുരസ്‌കാരം സ്വന്തമാക്കിയത്.

‘മിസിസ് ചാറ്റര്ജി വേഴ്സസ് നോര്വേ’ സിനിമയിലെ പ്രകടനത്തിനാണ് റാണി മുഖര്ജി ദേശീയ പുരസ്‌കാരം നേടിയത്. മികച്ച മലയാള സിനിമയായി ക്രിസ്‌റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്ക് തെരഞ്ഞെടുക്കപ്പെട്ടു. ചിത്രത്തിലെ പ്രകടനത്തിന് ഉര്വശിക്ക് കഴിഞ്ഞ വര്ഷത്തെ സംസ്ഥാന അവാര്ഡ് ലഭിച്ചിരുന്നു.

മികച്ച ഹിന്ദി സിനിമ കഥല്. തമിഴ് സിനിമയായ വാത്തിയിലെ സംഗീത സംവിധാനത്തിന് ജി.വി പ്രകാശ് കുമാര് മികച്ച സംഗീത സംവിധയാകാനുള്ള പുരസ്കാരവും സ്വന്തമാക്കി. മികച്ച എഡിറ്ററായി മലയാളത്തിന്റെ മിഥുന് മുരളി തെരഞ്ഞെടുക്കപ്പെട്ടു.

മികച്ച കലാ സംവിധാനത്തിനുള്ള പുരസ്‌കാരം 2018ലൂടെ മോഹന്ദാസ് സ്വന്തമാക്കി. മികച്ച സഹനടിയായി മലയാളത്തിൽ നിന്ന് ഉർവശിയും മികച്ച സഹനടനായി വിജയരാഘവനും തെരഞ്ഞെടുക്കപ്പെട്ടു. യഥാക്രമം ഉള്ളൊഴുക്ക്, പൂക്കാലം എന്നീ സിനിമകളിലെ പ്രകടനത്തിനാണ് ഇരുവർക്കും അംഗീകാരം ലഭിച്ചത്.

Content Highlight: 71st National Film Awards announced

We use cookies to give you the best possible experience. Learn more