കണ്ണൂര്‍: ഞെട്ടിക്കല്‍ റീല്‍സെടുക്കാനുള്ള വിദ്യാര്‍ത്ഥികളുടെ ശ്രമം, കേസെടുത്ത് പൊലീസ്.
ഇന്ന് പുലര്‍ച്ചെ തലശ്ശേരി റെയില്‍വെ സ്റ്റേഷനടുത്ത് എറണാകുളം- പൂനൈ എക്‌സ്പ്രസ് ട്രെയിനാണ് റീല്‍സെടുക്കാനായി വിദ്യാര്‍ത്ഥികള്‍ നിര്‍ത്തിച്ചത്.
റെഡ് ലൈറ്റ് തെളിയിച്ചാണ് ട്രെയിന്‍ നിര്‍ത്തിച്ചത്. ഇതേ തുടര്‍ന്ന് പത്ത് മിനിറ്റോളം ട്രെയിന്‍ പിടിച്ചിടേണ്ടി വന്നു. റീല്‍സ് ചിത്രീകരണത്തിനായി ഉപയോഗിക്കുന്ന വിവിധ തരം ലൈറ്റുകളുപയോഗിച്ചായിരുന്നു രണ്ട് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ ട്രെയിന്‍ നിര്‍ത്തിച്ചത്.
തലശ്ശേരി സ്‌റ്റേഷനില്‍ നിന്നും ട്രെയിന്‍ പതുക്കെ നീങ്ങി തുടങ്ങിയതിന് പിന്നാലെ പെട്ടെന്ന് നില്‍ക്കുകയായിരുന്നു. പിന്നീടുളള റെയില്‍വെ പൊലീസിന്റെ പരിശോധനയിലാണ് വിദ്യാര്‍ത്ഥികളുടെ റീല്‍സെടുക്കാനുള്ള ശ്രമമായിരുന്നു എന്ന് മനസിലാവുന്നത്. ഉടനടി പൊലീസ് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ശേഷം വിട്ടയച്ചു.
വിദ്യാര്‍ത്ഥികള്‍ ട്രെയിന്‍ നിര്‍ത്തിക്കുന്ന ദൃശ്യങ്ങളടക്കം കയ്യിലുണ്ടെങ്കിലും പുറത്തുവിടുന്നില്ലെന്നും അത് കൂടുതല്‍ വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുമെന്നും റെയില്‍വെ പൊലീസ് അറിയിച്ചു.
Content Highlight: Students stop train, police register case