| Sunday, 22nd November 2026, 1:38 pm

സീതയുടെ ക്യാരക്ടറിന് ഗോഡ്ലിയായ നല്ല ഗ്രേസുള്ള വോയിസ് വേണം, ഞാൻ ശൂർപ്പണഖയ്ക്ക് ഡബ്ബ് ചെയ്യാമെന്ന് വരെ പറഞ്ഞു: നയൻ‌താര

അനുപമ കെ. സീത

നിതേഷ് തിവാരി സംവിധാനം ചെയ്ത ബിഗ് ബഡ്ജറ്റ് ചിത്രമായ രാമായണ റിലീസ് ചെയ്ത് മൂന്നാഴ്ച പിന്നിടുമ്പോൾ ആഗോളതലത്തിൽ 1600 ഓളം കളക്ഷൻ നേടി പ്രദർശനം തുടരുകയാണ്. ചിത്രത്തിന്റെ ദൃശ്യമികവിനും, അഭിനേതാക്കളുടെ പെർഫോമൻസിനും, സംഗീതത്തിനും മികച്ച അഭിപ്രായങ്ങളാണ് ദിനംപ്രതി ലഭിക്കുന്നത്. സിനിമയുടെ മലയാളം പതിപ്പിൽ നിർമൽ എം.ആറാണ് ഡബ്ബിങ് സംവിധാനം ചെയ്തത്. സീതയായി വേഷമിട്ട സായ് പല്ലവിക്ക് ശബ്ദം നൽകിയത് ഡബ്ബിങ് ആർട്ടിസ്റ്റായിട്ടുള്ള നയൻതാരയാണ്.

ഇൻസ്റ്റഗ്രാമിൽ ബോളിവുഡ് മൂവിക്ക് വേണ്ടി മലയാളം വോയ്സസ് നോക്കുന്നുണ്ട് എന്നുള്ളൊരു ആഡ് കണ്ടിട്ടാണ് താൻ അവർക്ക് വോയ്‌സ് അയച്ച് കൊടുത്തതെന്നാണ് നയൻതാര പറയുന്നത്. ഇതിനു വേണ്ടി മുന്നൊരുക്കങ്ങളൊന്നും നടത്താൻ സമയം കിട്ടിയില്ലെന്നും ഒട്ടും പ്രതീക്ഷിക്കാതെയാണ് തനിക്കിത് ലഭിച്ചതെന്നാണ് നയൻ‌താര പറഞ്ഞത്. ക്ലബ് എഫ്. എമ്മുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘അവർ കുറേ ക്രൈറ്റീരിയ പറഞ്ഞിരുന്നു. മേക്കപ്പ് ചെയ്യാൻ പാടില്ല എന്നൊക്കെയായിരുന്നു പറഞ്ഞത്. ഇവർ ആദ്യം ഈ മൂവി ചെയ്യാൻ ഉദ്ദേശിച്ചത് മൊത്തത്തിൽ ഷൂട്ട് ചെയ്തിട്ട് ലിപ്സിംഗ് ചെയ്യുന്ന വേറൊരു ടെക്നോളജി യൂസ് ചെയ്യാനായിരുന്നു. അപ്പോൾ ആണുങ്ങൾ മീശ വടിക്കുകയും പെണ്ണുങ്ങളാണെങ്കിൽ മേക്കപ്പൊന്നും ഇടരുത്. പ്ലെയിൻ കളർ ഡ്രസിട്ടിട്ട്, ഫേസ് അനങ്ങാതെ ഒരേ ഇടത്ത് സ്റ്റാറ്റികായിട്ട് നിന്ന് വേണം ഡയലോഗ് പറയാൻ. പിന്നെ അത് ടൈം ടേക്കിങ് പ്രോസസായതുകൊണ്ട് അത് മാറ്റി പിന്നീടാണ് ബ്രഹ്മയെ യൂസ് ചെയ്ത് ലിപ്സിംഗ് ചെയ്യാൻ തുടങ്ങിയത്.

നയൻ‌താര.Photo.Screen Grab/Youtube.com

ശരിക്കും പറഞ്ഞാൽ എനിക്ക് പ്രിപ്പയർ ചെയ്യാൻ സമയം കിട്ടിയിട്ടുണ്ടായിരുന്നില്ല. ഇതെനിക്ക് കിട്ടുമെന്ന് പോലും ഞാൻ വിചാരിച്ചിരുന്നിട്ടുണ്ടായിരുന്നില്ല. തലേ ദിവസം പെട്ടന്ന് വിളിച്ചിട്ട് നാളെ മോർണിങ് കയറി വരാൻ പറഞ്ഞപ്പോഴേക്കും എനിക്ക് ഫുൾ ടെൻഷനായി. ഇതെങ്ങനെ പുൾ ഓഫ് ചെയ്യാൻ പറ്റുമെന്നായിരുന്നു ഞാൻ ചിന്തിച്ചത്,’ നയൻ‌താര പറഞ്ഞു.

തന്റെ വോയിസ് കുറച്ച് ബേസ് വോയിസാണെന്നും ഒരു ഗ്രേസുള്ള വോയിസാണ് സീതക്ക് വേണ്ടതെന്നുമാണ് താരം പറയുന്നത്. മുംബൈയിൽ പോയി വോയ്സ് ടെസ്റ്റ് ചെയ്യുമ്പോഴും സീതക്ക് എന്തായാലൂം കിട്ടില്ലെന്ന് തനിക്കറിയാമായിരുന്നുവെന്നാണ് നയൻ‌താര പറഞ്ഞത്. അവിടെ വെച്ച് തനിക്ക് കിട്ടില്ലെന്ന ടെൻഷനിൽ ആങ്സൈറ്റി അറ്റാക് വന്നുവെന്നും താരം കൂട്ടിച്ചേർത്തു.

‘സീതയുടെ ക്യാരക്ടറിന് ഗോഡ്ലി അല്ലെങ്കിൽ നല്ല ഗ്രേസുള്ള വോയിസ് വേണം. എനിക്കിത് പുൾ ഓഫ് ചെയ്യാൻ പറ്റുമോയെന്ന് എനിക്ക് തന്നെ ഒരു സെൽഫ് ഡൗട്ടുണ്ടായിരുന്നു. അതുകൊണ്ട് വോയിസ് ടെസ്റ്റിന്റെ സമയത്ത് ഞാൻ ശൂർപ്പണഖയുടെ സൗണ്ട് വോയിസ് ടെസ്റ്റ് ചെയ്തോളാം സീത വേണ്ട എന്നാണ് പറഞ്ഞത്. അത് ചിലപ്പോൾ എനിക്ക് ആപ്റ്റായിരിക്കുമെന്ന് തോന്നി. അവരവിടെ ടെസ്റ്റ് ചെയ്തിട്ട് ഓക്കേയായിരുന്നു, പക്ഷേ എന്നോട് ഒരു മണിക്കൂർ കഴിഞ്ഞിട്ടാണ് സെലക്ട് ചെയ്തുവെന്ന് പറഞ്ഞത്,’ താരം പറഞ്ഞു.

Content Highlight:

അനുപമ കെ. സീത

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more