| Thursday, 21st May 2020, 9:42 am

രാജ്യത്തെ കൊവിഡ് വ്യാപനം ഉയര്‍ന്ന് തന്നെ; 24 മണിക്കൂറില്‍ അയ്യായിരത്തിലധികം രോഗികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പുതുതായി റിപ്പോര്‍ട്ട് ചെയ്തത് 5,609 കൊവിഡ് കേസുകള്‍. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 1,12,359 ആയി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.

ബുധനാഴ്ച മരിച്ചത് 132 പേരാണ്. ഇതുവരെ 45,300 പേര്‍ രോഗ മുക്തരായി.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ളത്. 39,297 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. തമിഴ്‌നാട്ടില്‍ 13,191 പേര്‍ക്കും ഗുജറാത്തില്‍ 12,537 പേര്‍ക്കുമാണ് രോഗം ബാധിച്ചിട്ടുള്ളത്.

 ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Latest Stories

We use cookies to give you the best possible experience. Learn more