| Sunday, 15th July 2012, 6:10 pm

തിരുവനന്തപുരം ജേണലിസ്റ്റ് കോളനി: പത്രപ്രവര്‍ത്തകരുടെ അഴിമതി പുറത്തു വന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവന്തപുരം : തിരുവന്തപുരം ജേണലിസ്റ്റ് കോളനിയെകുറിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ്സ് പുറത്ത് വിട്ട വാര്‍ത്ത വിവാദമാകുന്നു. തിരുവനന്തപുരം ജേണലിസ്റ്റ് കോളനിയെകുറിച്ച് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളുമായി പുറത്തുവന്ന ദി സണ്‍ഡേ എക്‌സ്പ്രസ്സിലെ വാര്‍ത്തയാണ് കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളുടേയും മാധ്യമപ്രവര്‍ത്തകരുടേയും യഥാര്‍ത്ഥമുഖം വ്യക്താമാക്കുന്നത്.

കേരളാഹൗസിങ് ബോര്‍ഡില്‍ നിന്നും വായ്പ്പയെടുത്ത് തിരിച്ചടക്കാത്ത 54 മാധ്യമപ്രവര്‍ത്തകരുടെ പേര് വിവരവുമായാണ് സണ്‍ഡേ എക്‌സ്പ്രസ്സ് എത്തിയത്. കേരളത്തിലെ ഒന്നാം ലീഡ് പത്രമായ മലയാള മനോരമയില്‍ നിന്നും 11 പേരും രണ്ടാം ലീഡായ മാതൃഭൂമിയില്‍ നിന്നും 5 പേരുമാണ് ബോര്‍ഡില്‍ നിന്നും ലോണെടുത്തി രിക്കുന്നതെന്നാണ് പത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്

കേരളാഹൗസിങ് ബോര്‍ഡില്‍ നിന്നും വായ്പ്പയെടുത്ത് തിരിച്ചടക്കാത്ത 54 മാധ്യമപ്രവര്‍ത്തകരുടെ പേര് വിവരവുമായാണ് സണ്‍ഡേ എക്‌സ്പ്രസ്സ് എത്തിയത്. കേരളത്തിലെ ഒന്നാം ലീഡ് പത്രമായ മലയാള മനോരമയില്‍ നിന്നും 11 പേരും രണ്ടാം ലീഡായ മാതൃഭൂമിയില്‍ നിന്നും 5 പേരുമാണ് ബോര്‍ഡില്‍ നിന്നും ലോണെടുത്തിരിക്കുന്നതെന്നാണ് പത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലോണ്‍ എടുക്കുക മാത്രമല്ല, എടുത്ത ലോണ്‍ തിരിച്ചടക്കാനും മുന്‍നിര പത്രങ്ങളിലെ മുന്‍നിര ജേണലിസ്റ്റുകള്‍ മെനക്കെട്ടില്ലെന്നും പത്രം പറയുന്നു.
[]
മൊത്തം 19.37 കോടി രൂപയാണ് ഇവര്‍ ബോര്‍ഡിന് തിരിച്ച ടക്കാനുള്ളത്. 2000 ലാണ് പേരൂക്കടയിലെ എന്‍.സി.സി നഗറില്‍ 1.5 ഏക്കര്‍ ഭൂമിയില്‍  ജേണലിസ്റ്റ് കോളനി എന്ന പേരില്‍ കേരളാഹൗസിങ് ബോര്‍ഡ് രണ്ടും മൂന്നും ബെഡ്‌റൂമുള്ള 54 ഭവനങ്ങള്‍ നിര്‍മ്മിച്ചത്.

രണ്ട് ബെഡ്‌റൂം വീടിന് 7.62 ലക്ഷം രൂപയും മൂന്ന് ബെഡ്‌റൂമിന് 10.28 ലക്ഷവുമായിരുന്നു വില നിശ്ചയിച്ചിരുന്നത്. ഒരു ലക്ഷം രൂപ ആദ്യം അടക്കുകയും ബാക്കി തുക ഗഡുക്കളായി നല്‍കാനുമായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും ഡൗണ്‍ പെയ്‌മെന്റ് മാത്രം നല്‍കി സര്‍ക്കാറിന്റെ ആനുകൂല്യം പറ്റുകയാണ് മിക്കവാറും മാധ്യമപ്രവര്‍ത്തകര്‍ ചെയ്തത്.

ഹഡ്‌കോയുടെ സാമ്പത്തിക സഹായത്തോടെ ആരംഭിച്ച പ്രൊജക്ടിന്റെ സബ്‌സിഡി ഇനത്തിലുള്ള 50000 രൂപ കുറച്ചായിരുന്നു തുക നിശ്ചയിച്ചിരുന്നത്. വെറും 1.25 ലക്ഷം രൂപ നല്‍കിയാണ് ഇവരില്‍ മിക്കവരും ഫ്‌ളാറ്റുകള്‍ സ്വന്തമാക്കിയത്.

54 പേരില്‍ 5 പേര്‍ മാത്രമാണ് ഗഡുക്കളില്‍ ചിലതെങ്കിലും അടച്ചത്. മറ്റുള്ളവര്‍ ആദ്യ ഗഡുമാത്രം അടച്ച് ഫ്‌ളാറ്റുകള്‍ സ്വന്തമാക്കുകയായിരുന്നു. ഇതുവരെ തിരിച്ചടക്കാത്ത ഗഡുക്കളും ചേര്‍ത്ത് ഏതാണ്ട് 25 ലക്ഷം മുതല്‍ 29 ലക്ഷം വരെ രൂപ ഇവര്‍ കെ.എസ്.എച്ച്.ബി ക്ക് തിരിച്ചുനല്‍കാനുണ്ട്.

ഇവരില്‍ 23 പേരും ഈ ഫഌറ്റുകളില്‍ താമസിക്കുന്നില്ല എന്നതാണ് മറ്റൊരു കാര്യം. ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ഫ്‌ളാറ്റുകള്‍ വാടകയ്ക്ക് നല്‍കുകയാണ് ഇവര്‍ചെയ്യുന്നത്.

ഇതുസംബന്ധിച്ച പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ഭവന മന്ത്രി ശ്രീ. കെ.എം. മാണിയുടെ മധ്യസ്ഥതയില്‍ പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍  “കോളനി അലോട്ടീസ് അസോസിയേഷന്‍ പ്രസിഡന്റ് ജനാര്‍ദ്ദനന്‍ നായര്‍ ശ്രമിച്ചിരുന്നെങ്കിലും ഇതും പരാജയപ്പെടുകയായിരുന്നു.  ഫ്‌ളാറ്റുകള്‍ക്ക് പുതിയ വില നിശ്ചയിക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചെങ്കിലും ഇത് വീണ്ടും ഖജനാവ് കൊള്ളയടിക്കുന്നതിന് തുല്യമാണെന്നതിനാല്‍ ധനകാര്യ വകുപ്പും ഭവന നിര്‍മ്മാണവകുപ്പും ഈ നീക്കം തടയുകയായിരുന്നെന്നും ജനാര്‍ദ്ദനന്‍ പറഞ്ഞു.

2004 ലെ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് ഈ മാധ്യമപ്രവര്‍ത്തകര്‍ സര്‍ക്കാറുമായി ചേര്‍ന്ന് കടങ്ങള്‍ എഴുതി തള്ളാനുള്ള ധാരണയിലെത്തുകയായിരുന്നെന്നും ആരോപണമുണ്ട്. പിന്നീട് എല്‍.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തില്‍ വരികയും കടങ്ങള്‍ ഒറ്റത്തവണ തീര്‍പ്പാക്കാന്‍ വിധിക്കുകയുമായിരുന്നു.

എന്നാല്‍ അടവ് തിരിച്ചടക്കുന്നതിന് പകരം സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തി നടപടി നീട്ടിക്കൊണ്ടുപോകുകയാണ് ജേണലിസ്റ്റുകള്‍ ചെയ്തത്. ഇവരുടെ കടങ്ങള്‍ എഴുതി തള്ളാനുള്ള ശ്രമമാണ് വീണ്ടും അധികാരത്തിലെത്തിയ യു.ഡി.എഫ്. സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനായി മാധ്യമപ്രവര്‍ത്തകര്‍ സര്‍ക്കാറില്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തുന്നതായും കെ.എസ്.എച്ച്.ബി ആരോപിക്കുന്നു.

ഈ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കെ.എസ്.എച്ച്.ബി 2011 ജൂണില്‍ കുടിയൊഴിപ്പിക്കല്‍ നോട്ടീസ് പുറപ്പെടുവിച്ചെങ്കിലും യു.ഡി.എഫ് സര്‍ക്കാര്‍ ഇടപെട്ട് ഇത് റദ്ദാക്കുകയായിരുന്നു.

എല്‍.ഡി.എഫ് സര്‍ക്കാര്‍ മുന്നോട്ട് വെച്ച ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി സ്വീകാര്യമായിരുന്നിട്ടും അതിന് പോലും മാധ്യമപ്രവര്‍ത്തകര്‍ തയ്യാറാവുന്നില്ലെന്നും ഭരണത്തിലുള്ള സ്വാധീനമുപയോഗിച്ച് മറ്റ് ജേണലിസ്റ്റ് കോളനികളിലും ഇത്തരത്തില്‍ ക്രമക്കേട് നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തിരുവനന്തപുരം ജേര്‍ണലിസ്റ്റ് കോളനിയില്‍ കേരള ഹൗസിങ് ബോര്‍ഡില്‍ നിന്നും ഫ്‌ളാറ്റുകള്‍ സ്വന്തമാക്കി തിരിച്ചടവില്‍ വീഴ്ചവരുത്തിയവര്‍

(ഇന്ത്യന്‍ എക്‌സ്പ്രസ് പ്രസിദ്ധീകരിച്ച ലിസ്റ്റ് ചുവടെ കൊടുക്കുന്നു. മാധ്യമപ്രവര്‍ത്തകന്‍, സ്ഥാപനം എന്ന ക്രമത്തില്‍)

എസ്.എസ് സതീഷ്(കേരളകൗമുദി)
ബി മാണിക്യം(ജനയുഗം)
എന്‍.എസ് സുഭാഷ്(വീക്ഷണം)
എസ്. അജയകുമാര്‍(സകല്‍)
ജനാര്‍ദ്ദനന്‍ നായര്‍(ന്യൂസ് ടുഡേ)
കെ. അജിത്കുമാര്‍(കേരളകൗമുദി)
ജോണ്‍ മേരി(ഡെക്കാണ്‍ ക്രോണിക്കിള്‍)
ടി.പി. കുഞ്ഞിമുഹമ്മദ്(ചന്ദ്രിക)
വി.വി. വേണുഗോപാല്‍(കേരളകൗമുദി)
എസ്. കൃഷ്ണകുര്‍(എന്‍ഡിടിവി)
മാക്‌സണ്‍ അജയ്(എന്‍ഡിടിവി)
സനു ജോര്‍ജ് തോമസ്(മലയാള മനോരമ)
പൂവച്ചല്‍ സദാശിവന്‍(സഹകരണ മേഖല)
മംഗലത്ത് കോണം കൃഷ്ണന്‍(ജനശ്രദ്ധ)
സോണിച്ചന്‍ പി ജോസഫ്( മലയാള മനോരമ)
പോള്‍ ഫിലിപ്(കൈരളി ടിവി)
ആര്‍. വേണുഗോപാല്‍(കേരളകൗമുദി)
ചന്ദ്രകുമാര്‍(മാതൃഭൂമി), ജി വിനോദ്(മലയാള മനോരമ)
എസ്. ആര്‍. വിനോദ്(സൂര്യ ടിവി)
കാരിയം രവി(കൃഷിക്കാരന്‍)
പി. പി ജെയിംസ്(കേരളകൗമുദി)
ബിമല്‍ തമ്പി(മാധ്യമം)
കെ. എസ് ആഷിഖ്( ജയടിവി)
വി. മോഹന്‍നായര്‍(സതേണ്‍സ്റ്റാര്‍ ഡെയ്‌ലി)
ടി.കെ സന്തോഷ്‌കുമാര്‍(കേരളകൗമുദി)
ജെ. അജിത്കുമാര്‍(വീക്ഷണം)
ജോര്‍ജ് വര്‍ഗ്ഗീസ്(മലയാള മനോരമ)
സുദീപ് സാം വര്‍ഗ്ഗീസ്(മലയാള മനോരമ),
എല്‍.എല്‍. ശ്യാം(ദീപി)
രാജശേഖരന്‍ പിള്ള(മാതൃഭൂമി)
ബി. ജയചന്ദ്രന്‍(മലയാള മനോരമ)
സി.ബി. പി. മാത്യു(ദീപിക)
രാജീവ് ഗോപാലകൃഷ്ണന്‍(മലയാള മനോരമ)
എസ്. അനില്‍കുമാര്‍(ദീപിക)
ജോസി ജോസഫ്(ദീപിക)
പി. സജികുമാര്‍(മലയാള മനോരമ)
സന്തോഷ് കുമാര്‍(മംഗളം)
കുമാരി ജയശ്രി(സഹകരണ മേഖലാ ഡെയ്‌ലി)
വില്‍സ് ഫിലിപ്(സൂര്യ ടിവി)
ജോണ്‍ മുണ്ടക്കയം(മലയാള മനോരമ)
കെ. രമേഷ്(വര്‍ത്തമാനം)
മുഹമ്മദ് അഷ്‌റഫ്(വര്‍ത്തമാനം)
രാധാകൃഷ്ണന്‍ നായര്‍(മാതൃഭൂമി)
മനോജ് ഭാരതി(ഇന്ത്യാവിഷന്‍)
വി. എ. ഗിരീഷ്(അമൃതാ ടിവി)
പി. കിഷോര്‍(മലയാള മനോരമ)
സി.പി ശൈലജ(മാതൃഭൂമി)
ബീനാമോള്‍(വീക്ഷണം)
സിന്ധുകുമാര്‍(ഇന്ത്യാവിഷന്‍)
ഇ. ബഷീര്‍(മാധ്യമം)
അരവിന്ദ് ശശി(മെട്രോവാര്‍ത്ത).

ഇതില്‍ ടിപി കുഞ്ഞുമുഹമ്മദ് 17 തവണയും ജോണ്‍ മേരി അഞ്ചു തവണയും എന്‍എസ് സുഭാഷ് നാലു തവണയും മാണിക്കം മൂന്നു തവണയും എസ് ജയകുമാര്‍ രണ്ടു തവണയും പണം അടച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തുന്നു. ബാക്കിയുള്ളവരെല്ലാം തന്നെ ഈ പണം മുഴുവനായും സര്‍ക്കാര്‍ എഴുതിതള്ളുമെന്ന പ്രതീക്ഷയില്‍ അടയ്ക്കാത്തവരാണ്.

ഫ്‌ളാറ്റുകള്‍ അനുവദിച്ചതില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് ലിസ്റ്റ് പരിശോധിക്കുമ്പോള്‍ വ്യക്തമാകും. നൂറുശതമാനം അര്‍ഹരായ പലരുടെയും സീനിയോറിറ്റി പോലും മറികടന്നാണ് ചിലര്‍ക്ക് വീടുകള്‍ അനുവദിച്ചതെന്ന പരാതി നേരത്തെ തന്നെയുണ്ടായിരുന്നു.

We use cookies to give you the best possible experience. Learn more