കോഴിക്കോട് : ഫാറൂഖ് കോളേജ് സ്ഥാപകനായ അബുസ്സബാഹ് മൗലവി സൂഫി ആഭിമുഖ്യമുള്ളയാളാണെന്നും സലഫിയല്ലായിരുന്നുവെന്നും മുൻ ഐ.എസ്.എം സംസ്ഥാന അധ്യക്ഷനും എഴുത്തുകാരനുമായ മുജീബ് റഹ്മാൻ കിനാലൂർ. കഴിഞ്ഞ ദിവസം ഫാറൂഖ് കോളേജിൽ വച്ച് അധ്യാപികയും സൂഫി എഴുത്തുകാരിയുമായ ഷബ്‌ന നൂർജഹാന്റെ നേതൃത്വത്തിൽ നടക്കുന്ന ‘നൂറേ റൂമി’ പരിപാടിക്കെതിരെ സലഫി നേതാക്കളുംപ്രവർത്തകരുംരംഗത്തെത്തിയിരുന്നു.
മുജീബ് റഹ്മാൻ കിനാലൂർ
സൂഫിസം ഇസ്ലാമിനെതിരെയാണെന്നും നവോഥാന നായകരായ അബുസ്സബാഹ് മൗലവിയും സീതി സാഹിബും ആരംഭിച്ച സ്ഥാപനമാണ് ഫാറൂഖ് കോളേജെന്നും റൗളത്തുൽ ഉലൂം പോലെയുള്ള സ്ഥാപനങ്ങൾ ഫാറൂഖ് കോളേജിലുണ്ടെന്നും ഖുർആനിൽ നിന്നും സുന്നത്തിൽ നിന്നുമാണ് ഈ സ്ഥാപനത്തിന്റെ ആത്മാവ് തിരഞ്ഞടുത്തതെന്നും മതപരമായ പശ്ചാത്തലത്തിൽ വരുന്ന പെൺകുട്ടികളെ ലക്ഷ്യം വെച്ചുള്ള കുൽസിത പ്രവർത്തനമാണ് ശബ്നം നൂർജഹാനിന്റെ നേതൃത്വത്തിൽ നടക്കുന്നതെന്നുമാണ് സലഫി നേതാക്കൾ പറയുന്നത്.
അബുസ്സബാഹ് മൗലവി
എന്നാൽ അബ്ദു സബാഹ് മൗലവി സലഫിയല്ലെന്നും സൂഫിയായിരുന്നുവെന്നും മുജീബ് റഹ്മാൻ കിനാലൂർ വ്യക്തമാക്കുന്നു. അബുസ്സബാഹ് മൗലവിയുടെ ശിഷ്യരിൽ ഒരാളായ, പ്രൊഫ. മുഹമ്മദ് കുട്ടശേരി എഴുതിയ ജീവചരിത്രംഉദ്ധരിച്ചുകൊണ്ടാണ്മുജീബ്റഹ്മാൻതന്റെഭാഗംവിശദീകരിക്കുന്നത്. പത്രസമ്മേളനവും പ്രഭാഷണങ്ങളും നടത്തും മുമ്പ് അതെങ്കിലും വായിക്കണമെന്ന്അദ്ദേഹംവിശദീകരിക്കുന്നു.
ആ പുസ്തകത്തിൽ നിന്ന് : “അൽ അസ്ഹറിലെ വിജ്ഞാന ലോകത്തിലെ സ്വർഗീയ വാസം അവസാനിപ്പിച്ച് സേവനത്തിൻ്റെ മരുപ്പച്ച തേടി ജന്മനാട്ടിൽ എത്തി ഇത്രയും വർഷത്തെ അനുഭവങ്ങൾ അദ്ദേഹത്തിന്റെ മനസ്സിനെ ഉലച്ചു. ഏത് രംഗത്തു ചെന്നു നോക്കിയാലും കൊള്ളരുതായ്മകൾ കൊടി കുത്തി വാഴുന്നു. മത സ്ഥാപനങ്ങൾക്ക് പോലും പൂർണമായും പരിശുദ്ധത പാലിക്കാൻ കഴിയുന്നില്ല. പത്തുവർഷം തികച്ചും വൈജ്ഞാനികമായ അന്തരീക്ഷത്തിൽ ജീവിച്ച ഒരു യുവാവിന് നാട്ടിലെ വിഷകലുഷിതമായ അന്തരീക്ഷത്തിൽ ശ്വാസം മുട്ട് അനുഭവപ്പെടുക സ്വാഭാവികം.
ഫാറൂഖ് കോളേജ്
അബുസ്സബാഹിന്റെ മനസ്സ് സംഘർഷഭരിതമായി. ഉള്ളിലെ പിരിമുറുക്കത്തിന് അയവ് കിട്ടാനും പ്രാതികൂല്യങ്ങളെ തരണം ചെയ്യാനുള്ള കരുത്ത് ആർജിക്കാനും വേണ്ടി നാട്ടിൽ നിന്ന് മാറി കാട്ടിൽ ഏകാന്തതയിൽ കുറച്ചുകാലം കഴിച്ചു കൂട്ടിയാലോ എന്ന ചിന്ത അദ്ദേഹത്തിൽ ശക്തിപ്പെട്ടു. തിബത്തിലും മറ്റുമുള്ള സന്യാസിമാരെപ്പറ്റി അറബി ഗ്രന്ഥങ്ങളിൽ അദ്ദേഹം ധാരാളം വായിച്ചിരുന്നു. അവസാനം ഈ ചിന്ത ഒരു തീരുമാനമായി മാറി. ബീഹാറിലെ സന്യാസിമാരുടെ സങ്കേതത്തിലേക്ക് കയറി ച്ചെന്നു. കാട്ടിലും നാട്ടിലുമായി കുറച്ചുകാലം കഴിച്ചു കൂട്ടി.
സന്യാസിമാരിൽ നിന്ന് മൈസൂരിലെ ഒരു പ്രത്യേക മലയെപ്പറ്റി കേട്ടറിഞ്ഞു. അത് പുണ്യമുള്ള ഒരു വിശിഷ്ട മലയാണെന്നാണ് അവരുടെ വിശ്വാസം. ആ മല സന്ദർശിക്കാൻ അദ്ദേഹത്തിൽ മോഹമുദിച്ചു. അബുസ്സബാഹ് ബീഹാറിൽ നിന്ന് മൈസൂരിലെത്തി അവിടെ ഒരു മുസ്‌ലിം ഹോട്ടലിൽ താമസിച്ചു. സന്യാസിമാരുടെ പുണ്യമലയുടെ സ്ഥാനം ചോദിച്ചറിഞ്ഞു. വളരെ ഉയരത്തിലും അകലത്തിലുമാണത്. എത്തിച്ചേരാൻ ഒരു സാഹസയാത്ര തന്നെ നടത്തണം. ചില മലവാസികളുടെ സഹായത്തോടെ കുന്നും കുഴിയും കാടുകളും താണ്ടി മലമുകളിലെത്തി.
വിശാലമായ നിരപ്പ് നിലങ്ങളും ഗുഹകളും നിറഞ്ഞ ഒരു വലിയ മല. അബുസ്സബാഹ് ഒരു ഗുഹ തെരഞ്ഞെടുത്ത് അതിൽ താമസമാക്കി. മലയുടെ അടിഭാഗത്തു കൂടെ ഒരു ചോല ഒഴുകുന്നുണ്ട്. കുടിക്കാനും വുദു എടുക്കാനുമെല്ലാം അത് ഉപയോഗപ്പെടുത്തി.
മഹാനായ ഒരു പണ്ഡിതൻ ഭൗതികമായ എല്ലാ സുഖസൗകര്യങ്ങളും ത്യജിച്ച് വനാന്തരത്തിൽ ഒരു ഗുഹക്കുള്ളിൽ ഏകാന്തചിത്തനായി കഴിയുന്നു. അന്ധകാര നിബിഡമായ രാത്രി. വന്യമൃഗങ്ങളുടെ ഭയാനകമായ അലർച്ച കേൾക്കുന്നു. പക്ഷേ, അബുസ്സബാഹ് ഒന്നും അറിയാതെ ഏതോ ഒരാത്മീയ ലോകത്ത് സുഖസുഷുപ്‌തിയിൽ ലയിച്ച് കഴിയുന്നു. ഇത് ആരും അദ്ദേഹത്തിൽ അടിച്ചേൽപിച്ചതല്ല. സ്വയം തെരഞ്ഞെടുത്ത മാർഗം. ക്രൂര ജന്തുക്കൾ കൊലവിളിയുമായി പലപ്പോഴും ഗുഹാമുഖത്ത് വന്ന് എത്തിനോക്കാറുണ്ട്. ചിലപ്പോൾ കനത്ത ഒരാക്രമണത്തിനായി മുന്നോട്ട് ആഞ്ഞ് കുതിക്കാറുണ്ട്.
എന്നാൽ ഗുഹക്കുള്ളിലെ ആ മനുഷ്യൻ്റെ ധീരമായ നിൽപ് കണ്ടിട്ടോ എന്തോ അവ പിൻവാങ്ങുകയാണ് പതിവ്. എന്നാൽ ഒരിക്കൽ മരണത്തിൻ്റെ വായ്ത്തലപ്പിൽ അകപ്പെട്ട് കഴിഞ്ഞു എന്ന് ഉറപ്പിക്കാൻ പോന്ന ഒരു സംഭവമുണ്ടായി. കുറേ ദിവസത്തെ ഗുഹാവാസം കാരണം ക്ഷീണം ബാധിച്ച അദ്ദേഹത്തെ രോഗം പിടികൂടി. ആരും അറിയുകയോ കാണുകയോ ചെയ്യാത്ത ഗുഹാന്തർഭാഗം. സഹായത്തിന് ഒരു മനുഷ്യനുമില്ല. നടക്കാൻ തന്നെ വയ്യാതായി. ഊരയിൽ ഒരു കമ്പിളിചുറ്റി വനത്തിലൂടെ നിരങ്ങി നീങ്ങിയാണ് ചോലയിലെത്തിയിരുന്നത്.
പക്ഷേ, പിന്നെ അതിനും വയ്യാതായി. രോഗം അത്ര കണ്ട് മൂർഛിച്ചു. ശക്തമായ പനി. പിന്നെ എന്ത് സംഭവിച്ചു എന്ന് അദ്ദേഹത്തിനറിഞ്ഞു കൂടാ. ഓർമ തിരിച്ചു കിട്ടുമ്പോൾ മുഹമ്മദ് സുൽത്താൻ എന്ന ഒരാളുടെ വീട്ടിലാണ്. മലവാസികൾക്ക് അങ്ങാടി സാധനങ്ങൾ വിൽക്കുന്ന ഒരു കച്ചവടക്കാരനാണ് അദ്ദേഹം. കാട്ടിനുള്ളിൽ ഒരു ഗുഹക്കകത്ത് പ്രജ്ഞയറ്റു കിടക്കുന്ന ഒരു മനുഷ്യനെ കണ്ടപ്പോൾ മലവാസികൾ അദ്ദേഹത്തെ താങ്ങിയെടുത്ത് കച്ചവടക്കാരന്റെ അടുത്തെത്തിച്ചതാണ്”
– അബുസ്സബാഹ് മൗലവിയുടെ ആത്മീയ ജീവിതത്തെ കുറിച്ച്, മിസ്റ്റിക് ആഭിമുഖ്യത്തെ കുറിച്ച് മനസ്സിലാക്കാൻ ഇത്രയും മതിയാകും. ഇതേ അബുസ്സബാഹ് മൗലവിയാണ് ഫാറൂഖ് കോളജ് സ്ഥാപിച്ചത്. അദ്ദേഹം തർക്കങ്ങളുമായി നടക്കാതെ, ആത്മീയതയുടെ വഴിയായിരുന്നു തെരഞ്ഞെടുത്തത്; സൂഫീമാർഗം. സൂഫീ കാഴ്ചപ്പാട് ഇസ്ലാം വിരുദ്ധമാണെങ്കിൽ ആദ്യം പുറത്താകുക അബുസ്സബാഹ് മൗലവിയായിരിക്കുമെന്നും കിനാലൂർ എഴുതുന്നു.
വിഷയത്തിൽ എഴുത്തുകാരൻ അസീസ് തരുവണ കമന്റിലൂടെ പ്രതികരിച്ചത് അബൂ സബാഹിലെ സൂഫി എലമെൻ്റിനെക്കുറിച്ച് സി.എൻ അഹ്‌മദ് മൗലവിയും എഴുതിയിട്ടുണ്ട്. സി.എന്നും ഫാറൂഖ് കോളേജ് സ്ഥാപിക്കുന്നതിൽ തൻ്റേതായ പങ്ക് വഹിച്ചിട്ടുണ്ട് ( കൂടുതൽ വിവരങ്ങൾക്ക് ഫാറൂഖ് കോളേജ് : ഓർമ്മ , അനുഭവം എന്ന പുസ്തകം കാണുക) എന്നാണ്.
സി.എൻ അഹ്‌മദ് മൗലവി
സലഫി നേതാക്കൾക്ക് മറുപടിയുമായി അധ്യാപികയും സൂഫി എഴുത്തുകാരിയുമായ ഷബ്‌ന നൂർജഹാൻ പറയുന്നത്ഫാറൂഖ് കോളേജുമായി യാതൊരു ബന്ധവുമില്ലാതെ നടത്തപ്പെടുന്ന ഒരു പരിപാടിയാണ് “നൂറെ റൂമി”. എന്നിട്ടും അതിനെതിരെ കോളേജിൻ്റെ പേരും വലിച്ചിഴച്ച് സലഫികൾ രംഗത്തെത്തിയിരിക്കുന്നു.
ഷബ്‌ന നൂർജഹാൻ
അധ്യാപികയായ എന്നെ സമൂഹമാധ്യമങ്ങളിൽ വ്യക്തിഹത്യ ചെയ്യുന്നു. ഇവരുടെ പൗരോഹിത്യ വിശ്വാസങ്ങളിലെ മനുഷ്യവിരുദ്ധതക്ക്, സൂഫിദർശനങ്ങളെ പോലെ പുതുതലമുറക്കു മുന്നിൽ പിടിച്ച് നിൽക്കാനാവില്ലെന്ന ഭയം മാത്രമല്ല ഇതിനു പിന്നിൽ; ഫാറൂഖ് കോളേജ് എന്ന ജനാധിപത്യസംവിധാനത്തിന് കീഴിലെ സർക്കാർ ശമ്പളം തരുന്ന ഈ മഹത്തായ പൊതുസ്ഥാപനം തങ്ങളുടേതാണെന്ന അതിമോഹം കൂടിയാണെന്ന് ശബ്നം പറയുന്നു.
ശബ്നമിന്റെ പുസ്തകത്തിനെതിരെഫാറൂഖ്കോളേജ്പള്ളിയിലെ ഖുതുബയിലൂടെസലഫിമൗലവിസംസാരിച്ചിരുന്നു. ശബ്നമിനെതിരെഭർതൃപിതാവായമുജാഹിദ്നേതാവ് ഹുസൈൻമടവൂർപ്രതികരിക്കണമെന്ന്സലഫിപ്രവർത്തകർസോഷ്യൽമീഡിയയിലൂടെആവശ്യപ്പെടുന്നുണ്ട്. ശബ്നംനൂർജഹാനിന്റെ അനുകൂലിച്ച കിനാലൂരിന്റെപോസ്റ്റ്ഹുസ്സൈൻമടവൂരിന്റെമറ്റൊരുമകന്റെഭാര്യയുംസോഷ്യൽമീഡിയയിൽ ഷെയർചെയ്തിട്ടുണ്ട്.
Content highlight : salafi leaders against sufi writer and farook college