| Wednesday, 14th January 2026, 6:30 pm

തെലങ്കാനയില്‍ കൊന്നുതള്ളിയത് 500 തെരുവുനായകളെ; തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കുന്നതിന് വേണ്ടിയെന്ന് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: തദ്ദേശ തെരഞ്ഞെടുപ്പുവേളയില്‍ പൊതുജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനം നിറവേറ്റുന്നതിനുവേണ്ടി തെലങ്കാനയിലെ കാമറെഡി, ഹാമാന്‍കൊണ്ട എന്നീ ജില്ലകളില്‍ മാരകമായ വിഷം ഉപയോഗിച്ച് കൊന്നുതള്ളിയത് 500 തെരുവുനായകളെ.

പി.ടി.ഐ റിപ്പോര്‍ട്ട് അനുസരിച്ച് സര്‍പഞ്ചുമാര്‍ ഉള്‍പ്പെടെയുള്ള തെരഞ്ഞെടുക്കപ്പെട്ട ജനപ്രധിനിതികള്‍ ഈ സംഭവത്തിന് ഭാഗമായിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കാമറെഡ്ഡി ജില്ലയില്‍ അഞ്ച് സര്‍പഞ്ചുമാര്‍ ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.

നേരത്തെ, ഹനംകൊണ്ട ജില്ലയില്‍ ശ്യാംപേട്ട്, അരെപ്പള്ളി ഗ്രാമങ്ങളില്‍ 300 ഓളം തെരുവുനായകളെ സമാനമായ രീതിയില്‍ കൊന്നതിന് രണ്ട് വനിതാ സര്‍പഞ്ചുമാരും അവരുടെ ഭര്‍ത്താക്കന്മാരും അടക്കം ഒമ്പത് പേര്‍ക്കെതിരെ കേസെടുത്തിരുന്നു.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നടന്ന ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി ചില സ്ഥാനാര്‍ത്ഥികള്‍ തെരുവ് നായ്ക്കളുടെയും കുരങ്ങുകളുടെയും ശല്യം പരിഹരിക്കുമെന്ന് ഗ്രാമീണര്‍ക്ക് വാഗ്ദാനം നല്‍കിയിരുന്നു. അതിന്റെ ഭാഗമെന്നോണമാണ് നായക്കളെ ഈ രീതിയില്‍ കൊന്നതെന്നും വിമര്‍ശനമുണ്ട്.

ഗ്രാമങ്ങളുടെ പ്രാന്തപ്രദേശത്ത് കുഴിച്ചിട്ടനായകളെ വെറ്റിനറിസംഘം പോസ്‌റുമോര്‍ട്ടും നടത്തി. കൊല്ലുന്നതിനുവേണ്ടി ഉപയോഗിച്ച പദാര്‍ത്ഥം കൃത്യമായി മനസ്സിലാക്കാന്‍ സാമ്പിളുകള്‍ ഫോറന്‍സിക് ലാബിലേക്കയച്ചിട്ടുണ്ടെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

മൃഗസംരക്ഷണപ്രവര്‍ത്തകനായ അഡ്ലപുരം ഗൗതം കാമറെഡി ജില്ലയിലെ അഞ്ചു ഗ്രാമത്തങ്ങളില്‍ രണ്ടുമൂന്നു ദിവസങ്ങളിലായി 200 ഓളം തെരുവുനായകളെ കൊന്നെന്നുള്ള പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് ഈ സംഭവം പുറംലോകമറിഞ്ഞത്.

പരാതിയുടെ അടിസ്ഥാനത്തില്‍, അഞ്ച് സര്‍പഞ്ചുമാര്‍ ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെ ഭാരതീയ ന്യായ സംഹിത (ബി.എന്‍.എസ്), മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമം എന്നിവയിലെ വകുപ്പുകള്‍ പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതായി കാമറെഡ്ഡി പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

അതേസമയം, കഴിഞ്ഞ അഞ്ച് വര്‍ഷമായി തെരുവ് നായകളുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ നടപ്പാക്കാത്തതില്‍ സംസ്ഥാനങ്ങള്‍ക്കെതിരെ സുപ്രീം കോടതി കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു.

നായ കടിച്ച സംഭവങ്ങളില്‍ ‘കനത്ത നഷ്ടപരിഹാരം’ ഈടാക്കുന്നതുള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കേണ്ടി വരുമെന്നും നായകളുടെ ഉടമകള്‍ക്കെതിരെ നടപടിയെടുക്കേണ്ടി വരുമെന്നും കോടതി പറഞ്ഞിരുന്നു.

Content Highlight: 500 stray dogs were allegedly culled using lethal injections in telangana ​

We use cookies to give you the best possible experience. Learn more