| Tuesday, 25th February 2025, 10:40 pm

പ്രതിരോധചെലവില്‍ 50 ശതമാനം കുറയ്ക്കല്‍; ട്രംപിന്റെ ആശയം നിരസിച്ച് ചൈന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെയ്ജിങ്: യു.എസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ പ്രതിരോധ ബജറ്റില്‍ 50 ശതമാനം കുറവ് വരുത്തണമെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദ്ദേശത്തെ തള്ളി ചൈന. ട്രംപിന്റെ നിര്‍ദേശത്തില്‍ ഉള്‍പ്പെടാന്‍ താത്പര്യമില്ലെന്ന് ചൈന അറിയിച്ചു.

തങ്ങളുടെ രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും വികസന താത്പര്യങ്ങളും സംരക്ഷിക്കുന്നതിനായി പ്രതിരോധ ചെലവ് പരിമിതപ്പെടുത്തിയിരിക്കുകയാണെന്ന് ചൈന വ്യക്തമാക്കി.

ദേശീയ പരമാധികാരം, സുരക്ഷ, വികസന താത്പ്പര്യങ്ങള്‍ എന്നിവ സംരക്ഷിക്കുന്നതിനും ലോകസമാധാനം നിലനിര്‍ത്തുന്നതിനും വേണ്ടിയല്ല ചൈനയുടെ പരിമിതമായ പ്രതിരോധ ചെലവ് എന്ന് ഈ മാസം ആദ്യം അവതരിപ്പിച്ച ട്രംപിന്റെ നിര്‍ദ്ദേശങ്ങളോട് പ്രതികരിച്ചുകൊണ്ടായിരുന്നു ചൈനയുടെ പ്രതികരണം. ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിന്‍ ജിയാനാണ് പരാമര്‍ശം നടത്തിയത്.

റഷ്യയുടെയും ചൈനയുടെയും തലവന്മാരുമായി ചര്‍ച്ച നടത്തുമെന്നും തങ്ങളുടെ സൈനിക ബജറ്റ് പകുതിയായി കുറയ്ക്കുന്നതിനെ കുറിച്ച് സംസാരിക്കുമെന്നും ട്രംപ് നേരത്തെ പറഞ്ഞിരുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ ഇതിനെതിരെ പ്രതികരിച്ചിരുന്നു. ഇതൊരു നല്ല ആശയമാണെന്നായിരുന്നു പുടിന്റെ പ്രതികരണം. ഇതൊരു നല്ല ആശയമായി കരുതുന്നുവെന്നും യു.എസും തങ്ങളും വേണമെങ്കില്‍ ചൈനയും 50 ശതമാനം കുറയ്ക്കുമെന്നും പുടിന്‍ പറഞ്ഞു.

Content Highlight: 50 percent reduction in defense spending; China rejects Trump’s idea

We use cookies to give you the best possible experience. Learn more