രജനികാന്തിന്റെ സാന്നിധ്യം:
തന്റെ 164ാം ചിത്രത്തില്‍ രജനികാന്ത് ഒരു വിരമിച്ച ഗാങ്സ്റ്ററായാണ് എത്തുന്നത്. അദ്ദേഹത്തിന്റെ ഭൂതകാലം അദ്ദേഹത്തെ വേട്ടയാടാന്‍ തുടങ്ങുന്നു. 80കളിലെയും ഇന്നത്തെയും കഥയാണ് ചിത്രത്തിലുള്ളത്. അതുകൊണ്ടുതന്നെ വ്യത്യസ്ത ലുക്കിലാണ് രജനികാന്ത് എത്തുന്നത്.
ശക്തമായ സഹതാരനിര:
കബാലിയുടെ ഭാര്യയുടെ കഥാപാത്രമായ കുമുദവല്ലിയെ അവതരിപ്പിക്കുന്ന രാധിക ആപ്‌തെയാണ്. മികച്ച പ്രകടനമാണ് രാധിക ആപ്‌തെ കാഴ്ചവെച്ചത്. തായ്‌വാനീസ് താരം വിന്‍സ്റ്റണ്‍ ചൗ, മലേഷ്യന്‍ താരം റോസ്യാം നോര്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
Related: കബാലിയെക്കുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കാന്‍ ഇടയില്ലാത്ത ചില കാര്യങ്ങള്‍
നിറയെ എന്റര്‍ടൈന്‍മെന്റ്:
ഈ ചിത്രത്തില്‍ റൊമാന്‍സും ആക്ഷനും, കോമഡിയും എല്ലാം തുല്യ അളവിലുണ്ട്. രജനിയുടെ കഥാപാത്രത്തെ സ്ഥാപിക്കുന്ന ഒരു ആക്ഷന്‍ സീനും രജനിക്കും രാധികയ്ക്കും ഇടയിലുള്ള റൊമാന്റിക് സ്വീക്വന്‍സും എല്ലാം ഒരുപോലെ നിങ്ങളെ ആകര്‍ഷിക്കും.
സംഗീതം:
ചിത്രത്തിലെ നെരുപ്പ് ഡാ ഫാന്‍സിനിടയില്‍ തരംഗമായി കഴിഞ്ഞു. കബാലിയിലെ ഗാനങ്ങളില്‍ ചിലത് ഇതിനകം തന്നെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. പശ്ചാത്തല സംഗീതവും പ്രേക്ഷകരെ ആകര്‍ഷിക്കുമെന്ന് അണിയറ പ്രവര്‍ത്തര്‍ അവകാശപ്പെടുന്നു.
പുത്തന്‍ പ്രമേഷന്‍ രീതി:
ചുവരുകളിലും ബസുകളിലും രജനി ചിത്രങ്ങള്‍ പതിച്ചുകൊണ്ടുള്ള പ്രമോഷന്‍ രീതി പതിവാണ്. എന്നാല്‍ എയര്‍ബസുകളെയും ഇത്തവണ പ്രമോഷന് ഉപയോഗിച്ചിട്ടുണ്ട്. കൂടാതെ കബാലി പോസ്റ്ററുകളുള്ള ലാപ്‌ടോപ്പ് കവറുകളും മൊബൈല്‍ പൗച്ചുകളുമെല്ലാം ക്രെയ്‌സ് ആയി മാറിയിരിക്കുകയാണ്.