| Wednesday, 26th December 2012, 2:25 pm

മലയാറ്റൂരില്‍ അഞ്ച് എന്‍.സി.സി കേഡറ്റുകള്‍ മുങ്ങി മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മലയാറ്റൂരില്‍ എന്‍.സി.സി ക്യാമ്പില്‍ പങ്കെടുക്കാനെത്തിയ അഞ്ച് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. കാട്ടിനുള്ളില്‍ മഹാഗണിത്തോട്ടം കാണാനിറങ്ങിയ അഞ്ച് പേരാണ് അപകടത്തില്‍ പെട്ടത്. ദല്‍ഹിയില്‍ നിന്നുള്ളവരാണ് മരിച്ച അഞ്ച് പേരും.[]

45 അംഗ സംഘമാണ് കാട്ടില്‍ സന്ദര്‍ശനത്തിനെത്തിയത്. ഭക്ഷണം കഴിച്ചതിന് ശേഷം കൈകഴുകാന്‍ ആറ്റിലിറങ്ങിയ കുട്ടി കാല്‍ വഴുതി വെള്ളത്തില്‍ വീഴുകയും രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ബാക്കിയുള്ളവരും അപകടത്തില്‍ പെടുകയാണെന്നുമാണ് പ്രാഥമിക വിവരം.

ഒഴുക്കില്‍പ്പെട്ട കുട്ടികളെ നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് രക്ഷപെടുത്താന്‍ ശ്രമിച്ചുവെങ്കിലും അഞ്ചുപേരും മരിക്കുകയായിരുന്നു. കൂടുതല്‍ പേര്‍ അപകടത്തില്‍ പെട്ടെന്ന സംശയത്തെ തുടര്‍ന്ന് അഗ്‌നിശമനസേന പെരിയാറില്‍ തിരച്ചില്‍ നടത്തി.

സെന്റ് തോമസ് ഹൈസ്‌കൂളില്‍ നടക്കുന്ന എന്‍.സി.സി ദേശീയ ട്രക്കിംഗ് ക്യാമ്പില്‍ പങ്കെടുക്കാന്‍ 16 സംസ്ഥാനങ്ങളില്‍ നിന്നായി ആയിരത്തോളം കേഡറ്റുകളാണ് എത്തിയിരിക്കുന്നത്.

മൃതദേഹങ്ങള്‍ സെന്റ് തോമസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Latest Stories

We use cookies to give you the best possible experience. Learn more