| Friday, 26th July 2013, 1:49 pm

മാതാപിതാക്കള്‍ എയ്ഡ്‌സ് മൂലം മരിച്ചു; കുട്ടികളെ നാട്ടില്‍ നിന്ന് പുറത്താക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]യു.പി:  ഉത്തര്‍ പ്രദേശില്‍ മാതാപിതാക്കള്‍ ##എച്ച്.ഐ.വി ബാധിച്ച് മരണപ്പെട്ടതിനെ തുടര്‍ന്ന് ഇവരുടെ അഞ്ച് കുട്ടികളെ ഗ്രാമവാസികള്‍ നാട്ടില്‍ നിന്ന് പുറത്താക്കി.

അഞ്ച് കുട്ടികളടങ്ങുന്ന കുടംബത്തിലെ രക്ഷിതാക്കളാണ് എച്ച്.ഐ.വി മൂലം മരണപ്പെട്ടത്. കുട്ടികളില്‍ നിന്നും തങ്ങള്‍ക്കും എയ്ഡ്‌സ് ബാധിക്കുമെന്ന് ഭയന്നാണ് ബന്ധുക്കളും നാട്ടുകാരും ഇവരെ ഗ്രാമത്തില്‍ നിന്ന് പുറത്താക്കിയത്.[]

അഞ്ച് കുട്ടികളില്‍ മൂത്തയാളുടെ പ്രായം വെറും ഏഴ് വയസ്സുമാത്രമാണ്. ഗ്രാമത്തിലെ ശ്മശാനത്തിലാണ് കുട്ടികള്‍ ഇപ്പോള്‍ കഴിയുന്നത്. ഇവരുടെ മാതാപിതാക്കളെ സംസ്‌കരിച്ചത് ഇവിടെയാണ്.

ഗ്രാമവാസികള്‍ ഇടക്ക് നല്‍കുന്ന ഭക്ഷണമാണ് ഇവരുടെ ഏക ആശ്രയം. ഗ്രാമവാസികള്‍ പുറത്താക്കിയതിനാലാണ് തങ്ങള്‍ ശ്മശാനത്ത് താമസിക്കുന്നതെന്ന് കുട്ടികള്‍ പറഞ്ഞു.

വാര്‍ത്ത പുറത്തായതിനെ തുടര്‍ന്ന് കുട്ടികളെ താമസിപ്പിക്കാന്‍ പ്രത്യേക വീട് ഏര്‍പ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു. കുട്ടികളെ പരിശോധിക്കുന്നതിനായി പ്രത്യേക മെഡിക്കല്‍ സംഘത്തെ കൊണ്ടുവരുമെന്നും ഗ്രാമവാസികള്‍ക്ക് ബോധവത്കരണ ക്ലാസ് നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.

We use cookies to give you the best possible experience. Learn more