ഉറങ്ങുന്നതിനു മുമ്പ് ഫോണ്‍ വിളിക്കേണ്ടിവരുമ്പോള്‍ ലാന്റ് ഫോണുകള്‍ ഉപയോഗിക്കുക. ഉറങ്ങുന്നതിന് തൊട്ടടുത്ത് മൊബൈല്‍ ഓണാക്കി വെയ്ക്കാതിരിക്കുക എന്നിവയാണ് ഇതിനു പ്രതിവിധി.
നിങ്ങള്‍ സ്ഥിരമായി ചെയ്യുന്ന ചില കാര്യങ്ങള്‍ ആരോഗ്യത്തിനു ദോഷമുണ്ടാക്കുന്ന വലിയ അബദ്ധങ്ങളാവാം. ഒന്നു നോക്കൂ…
ഉറങ്ങുന്നതിനു മുമ്പ് മൊബൈല്‍ ഉപയോഗിക്കുക:
സെല്‍ഫോണുകളില്‍ നിന്നുള്ള റേഡിയേഷന്‍ ഉറക്കമില്ലായ്മ, തലവേദന തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കു കാരണമാകാം. ഉറങ്ങുന്നതിനു മുമ്പ് മൊബൈല്‍ ഉപയോഗിക്കുന്നവര്‍ ഗാഢനിദ്രയിലെത്താന്‍ ഏറെ നേരമെടുക്കുമെന്നാണ് സ്വീഡിഷ് ഗവേഷകര്‍ കണ്ടെത്തിയത്. കോശങ്ങളുടെ ഉന്മേഷത്തിനും റിപ്പയറിനും അത്യാവശ്യമാണ് ഗാഢമായ ഉറക്കം.
ഉറങ്ങുന്നതിനു മുമ്പ് ഫോണ്‍ വിളിക്കേണ്ടിവരുമ്പോള്‍ ലാന്റ് ഫോണുകള്‍ ഉപയോഗിക്കുക. ഉറങ്ങുന്നതിന് തൊട്ടടുത്ത് മൊബൈല്‍ ഓണാക്കി വെയ്ക്കാതിരിക്കുക എന്നിവയാണ് ഇതിനു പ്രതിവിധി.
ഭക്ഷണം കഴിഞ്ഞയുടന്‍ ബ്രഷ് ചെയ്യുക
ദിവസം രണ്ടു തവണ നിങ്ങള്‍ ബ്രഷ് ചെയ്യുന്നുണ്ടെങ്കില്‍ ഭക്ഷണം കഴിഞ്ഞയുടന്‍ ബ്രഷ് ചെയ്യാന്‍ പാടില്ല. ഭക്ഷണത്തിലെ ഷുഗര്‍ പല്ലിനു പുറത്തെ ആവരണവുമായി പ്രവര്‍ത്തിച്ച് ആസിഡ് രൂപപ്പെടുത്തുന്നു. ഇത് ഇനാമലിനെ സോഫ്റ്റ് ആക്കും. അതിനാല്‍ ഭക്ഷണം കഴിച്ചയുടന്‍ ബ്രഷ് ചെയ്യുന്നത് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക. അതിനാല്‍ ഭക്ഷണം കഴിഞ്ഞ് ഒരു മണിക്കൂറെങ്കിലും കഴിഞ്ഞേ ബ്രഷ് ചെയ്യാവൂ.
ഭാരത്തെക്കുറിച്ചുള്ള ആധി
നിങ്ങളുടെ ഭാരം ആരോഗ്യകരമായ രീതിയില്‍ നിലനിര്‍ത്തുന്നതാണ് നല്ലത്. പക്ഷെ ഭാരം കൂടുതലുണ്ടെങ്കില്‍ അതിനെക്കുറിച്ചോര്‍ത്ത് ആധിപിടിച്ചിട്ട് കാര്യമില്ല. ശരീരഭാരത്തിനു ഫാറ്റിന്റെ അളവുമായി ബന്ധമില്ല. അത്‌ലറ്റുകളില്‍ പലര്‍ക്കും ഭാരം കൂടുതലായിരിക്കും. എന്നാല്‍ അവരുടെ ശരീരത്തില്‍ ഫാറ്റിന്റെ അളവ് കുറവാണ്. ചിലയാളുകള്‍ക്ക് ഭാരം വളരെക്കുറവായിരിക്കും. എന്നാല്‍ വയറിലെ ഫാറ്റ് കൂടുതലും. അതിനാല്‍ ഭാരത്തെക്കുറിച്ചോര്‍ത്ത് ടെന്‍ഷനടിക്കുന്നതിനു പകരം അരഭാഗത്തിന്റെ അളവ് എടുക്കുക. അതൊരിക്കലും 80നു മുകളിലാവാതിരിക്കാന്‍ ശ്രദ്ധിക്കുക.
ഭാരം കൂടിയ ഹാന്റ്ബാഗ് കൊണ്ടുനടക്കുക
ഷോള്‍ഡര്‍, കഴുത്ത്, മസില്‍സ്, പുറംഭാഗം എന്നിവിടങ്ങളില്‍ വേദനയ്ക്കു കാരണമാകും ഒരു സൈഡില്‍ ഇടുന്ന ബാഗ് ഉപയോഗിക്കുമ്പോള്‍. ഭാരം കൂടുതലുണ്ടെങ്കില്‍ ഇരുഭാഗങ്ങളിലുമായി ഇടാവുന്ന ബാഗ് ഉപയോഗിക്കുന്നതാണ് നല്ലത്.
ഉണര്‍ന്നയുടന്‍ ചൂടുവെള്ളവും നാരങ്ങയും കുടിക്കുന്നത്
ഇത് അബദ്ധമാണെന്നാണ് ദന്തിസ്റ്റുകള്‍ പറയുന്നത്. ചൂടുവെള്ളവും നാരങ്ങയും നിങ്ങളുടെ പല്ലുകളെ നശിപ്പിക്കും. ഇവയ്ക്കു പകരമായി ചായ കുടിക്കുന്നത് നല്ലതാണ്. ഇത് പല്ലിലെ ഇനാമലിനെ ദൃഢമാക്കുകയും ചെയ്യും.