| Saturday, 2nd November 2019, 9:09 pm

കശ്മീരില്‍ മാധ്യമപ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെ 450 പേര്‍ക്ക് വിദേശയാത്രയ്ക്ക് വിലക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: കശ്മീരില്‍ 450 പേര്‍ക്ക് വിദേശയാത്ര വിലക്കിക്കൊണ്ട് സംസ്ഥാന ഭരണകൂടം. മനുഷ്യാവകാശ പ്രവര്‍ത്തകര്‍, മാധ്യമ പ്രവര്‍ത്തകര്‍, രാഷ്ട്രീയ നേതാക്കള്‍, വ്യവസായികള്‍ തുടങ്ങി 450 പേര്‍ക്കാണ് വിദേശയാത്രയ്ക്ക് താല്‍ക്കാലിക വിലക്കുള്ളത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ കാര്യങ്ങള്‍ സ്വാഭാവിക നിലയിലേക്ക് എത്തുന്നതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നേ ഉള്ളൂ എന്നും ചില ആളുകള്‍ ഇതിന് തടസ്സം നില്‍ക്കാന്‍ സാധ്യതയുണ്ടെന്നും ഇതേപറ്റി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ എക്കണോമിക്‌സ് ടൈംസിനോട് പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇതിനിടെ കേന്ദ്രഭരണ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയ ജമ്മുകശ്മീരിന്റെ പുതിയ ഭൂപടം പുറത്തു വിട്ടിരുന്നു. കശ്മീര്‍ ലഡാക്ക് എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളുടെ രൂപരേഖ അടയാളപ്പെടുത്തി ഇന്ത്യയുടെ പുതിയ രാഷ്ട്രീയ ഭൂപടമാണ് കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടത്.സംസ്ഥാനത്തെ രണ്ടായി വിഭജിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ഒക്ടോബര്‍ 31 മുതലാണ് പ്രാബല്യത്തില്‍ വന്നത്.

We use cookies to give you the best possible experience. Learn more