| Monday, 10th December 2012, 4:35 pm

സുകൃതം ബോളിവുഡിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രം സുകൃതം ബോളിവുഡിലേക്ക്. 1994 ല്‍ എം.ടി വാസുദേവന്‍ നായരുടെ തിരക്കഥിയില്‍ ഹരികുമാറാണ് ചിത്രം സംവിധാനം ചെയ്തത്.

മമ്മൂട്ടിയായിരുന്നു ചിത്രത്തിലെ നായകന്‍. മലയാളത്തില്‍ മമ്മൂട്ടി ചെയ്ത വേഷം ഹിന്ദിയില്‍ ആമിര്‍ ഖാന്‍ അവതരിപ്പിക്കുമെന്നാണ് അറിയുന്നത്. ചിത്രത്തിന്റെ സംവിധായകന്‍ ഹരികുമാര്‍ തന്നെയാണ് റീമേക്കിന് പിന്നിലും.

ഗൗതമി, ശാന്തി കൃഷ്ണ, മനോജ്.കെ.ജയന്‍, നരേന്ദ്ര പ്രസാദ് എന്നിവര്‍ മത്സരിച്ചഭിനയിച്ച ചിത്രം കൂടിയാണ് സുകൃതം.[]

മമ്മൂട്ടിക്ക് മികച്ച നടനുള്ള അവാര്‍ഡുള്‍പ്പെടെ 42 അവാര്‍ഡുകള്‍ വാങ്ങിക്കൂട്ടിയ ചിത്രം ഹിന്ദിക്ക് പുറമേ ബംഗാളിയിലും റിമേക്ക് ചെയ്യാന്‍ പദ്ധതിയുണ്ട്. അര്‍ബുദ രോഗിയായ രവിശങ്കര്‍ എന്ന പത്രപ്രവര്‍ത്തകനായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്.

പതിനെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രം റീമേക്ക് ചെയ്യുന്നതിനെ കുറിച്ച് സംവിധായകന്‍ പറയുന്നതിങ്ങനെ,

“സുകൃതം പുറത്തിറങ്ങുന്ന സമയത്ത് ഒരു മാധ്യമവും ഇത്രത്തോളം വികസിച്ചിട്ടുണ്ടായിരുന്നില്ല. സിനിമാ വ്യവസായവും ഒരുപാട് മാറി. ബോളിവുഡ് പോലും ഇന്ന് നല്ല സിനിമകള്‍ക്ക് പിറകേയാണ്.”

കാന്‍സര്‍ രോഗിയായ നായകന്റെ കഥ പറയുന്ന ചിത്രത്തില്‍ മനുഷ്യ വികാരങ്ങളുടെ വിവധതലങ്ങളും സൂക്ഷ്മമായി വിലയിരുത്തപ്പെടുന്നുണ്ട്. മരണത്തിനെ മുഖാമുഖം കാണുന്ന നായകന്‍ മരണത്തെ തോല്‍പ്പിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിയെങ്കിലും ഒടുവില്‍ ആത്മഹത്യ ചെയ്യുന്നതാണ് കഥാന്ത്യം.

Latest Stories

We use cookies to give you the best possible experience. Learn more