| Sunday, 11th October 2026, 4:53 pm

പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ 40,000 സേനാംഗങ്ങള്‍ വന്നത് തന്നെ പ്രതിഷേധം വിജയമാണെന്നതിന്റെ തെളിവാണ്: പ്രശാന്ത് കിഷോര്‍

ദേവിക ജയചന്ദ്രന്‍

ന്യൂദല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ ദല്‍ഹിയില്‍ നടക്കുന്ന പ്രതിഷേധത്തില്‍ എത്ര പേര്‍ പങ്കെടുത്തു എന്നതല്ല, അവരെ നിയന്ത്രിക്കാന്‍ 40,000 ലധികം സേനാംഗങ്ങളെ വിന്യസിച്ചിരിക്കുന്നത് എന്നത് തന്നെ അത് വിജയമാണെന്നതിന്റെ തെളിവാണെന്ന് ജന്‍സുരാജ് പാര്‍ട്ടി സ്ഥാപകന്‍ പ്രശാന്ത് കിഷോര്‍. കഴിഞ്ഞ എട്ട് പത്ത് വര്‍ഷത്തിനിടെ ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ (ഇ.സി.ഐ) വിശ്വാസ്യതയ്ക്ക് മങ്ങലേറ്റിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘എത്ര പേര്‍ സമരത്തില്‍ പങ്കെടുത്തു എന്നാണ് എല്ലാവരും നോക്കുന്നത്. എന്നാല്‍ ഗവണ്‍മെന്റിന് 40,000ല്‍ അധികം അര്‍ദ്ധ സൈനിക വിഭാഗങ്ങളെ തലസ്ഥാനത്ത് വിന്യസിക്കേണ്ടി വന്നു. അത് തന്നെ എത്രയധികം ശക്തിയേറിയതാണ് ആ സമരം എന്നതിന്റെ തെളിവാണ്’, പ്രശാന്ത് കിഷോര്‍ മാധ്യമങ്ങളോട് പറഞ്ഞു.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെടുന്ന പ്രതിപക്ഷത്തിന് പിന്തുണ നല്‍കിയാണ് പ്രശാന്ത് കിഷോര്‍ സംസാരിച്ചത്.

തെരഞ്ഞെടുപ്പ് പട്ടികയിലെ പ്രത്യേക തീവ്ര പുതുക്കല്‍ നടപടിക്കെതിരായ (S.I.R) പ്രതിഷേധങ്ങള്‍ കമ്മീഷനിലുള്ള ജനങ്ങളുടെ വിശ്വാസം കുറയുന്നതിന്റെ പ്രതിഫലനമാണെന്ന് അദ്ദേഹം പറഞ്ഞു.

‘കഴിഞ്ഞ എട്ട് മുതല്‍ 10 വര്‍ഷത്തിനിടയില്‍, തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയെക്കുറിച്ച് ഗൗരവമായ ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. സി.ഇ.സി കുമാര്‍ രാജിവയ്ക്കണം,’ കിഷോര്‍ പറഞ്ഞു.

2025-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ‘ജീവിക’ (Jeevika) പ്രവര്‍ത്തകര്‍ക്ക് 10,000 രൂപ വീതം വിതരണം ചെയ്യുന്നതില്‍ നിന്ന് ബിഹാര്‍ സര്‍ക്കാരിനെ തടയാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബിഹാറില്‍ ശനിയാഴ്ച നടന്ന എന്‍.ഡി.എ യോഗത്തെയും ജെ.എസ്.പി സ്ഥാപകന്‍ വിമര്‍ശിച്ചു. രണസഖ്യത്തിന്റെ ‘വര്‍ധിച്ചുവരുന്ന ദുര്‍ബലാവസ്ഥയുടെ’ ലക്ഷണമായാണ് അദ്ദേഹം ഇതിനെ കാണുന്നത്.

‘ഓഗസ്റ്റിലെ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി ബാങ്കിപൂരില്‍ 480 നേതാക്കള്‍ പങ്കെടുത്ത യോഗത്തില്‍ അവരുടെ പരിഭ്രാന്തി പ്രകടമായതുപോലെ തന്നെ, എം.എല്‍.സി തെരഞ്ഞെടുപ്പിന്റെ കാര്യത്തിലും സമാനമായ പരിഭ്രാന്തി നിലനില്‍ക്കുന്നുണ്ട്. നിയമസഭയുടെയോ ലെജിസ്ലേറ്റീവ് കൗണ്‍സിലിന്റെയോ യോഗം എന്‍.ഡി.എ വിളിച്ചുചേര്‍ത്താലും, ഭരണസഖ്യത്തിന്റെ സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്താന്‍ ബിഹാറിലെ വിദ്യാസമ്പന്നരായ അധ്യാപകരും ബിരുദധാരികളായ വോട്ടര്‍മാരും തീരുമാനിച്ചുകഴിഞ്ഞു,’ കിഷോര്‍ പറഞ്ഞു.

ഒക്ടോബര്‍ 23-ന് നടക്കാനിരിക്കുന്ന ജെ.എസ്.പി(J.S.P) പട്‌ന ഗ്രാജ്വേറ്റ് സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പില്‍, ജെ.ഡി(യു) എം.എല്‍.എ അനന്ത് കുമാര്‍ സിംഗ് സ്വന്തം പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ നീരജ് കുമാറിനെതിരെ മറ്റൊരു സ്ഥാനാര്‍ത്ഥിയായ അനുജ് സിംഗിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ബി.ജെ.പി.യുടെ ശക്തികേന്ദ്രമായ ബങ്കിപ്പൂരില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ 19,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച് കിഷോര്‍ ചരിത്രം കുറിച്ചിരുന്നു. ബി.ജെ.പി. ദേശീയ അധ്യക്ഷനായ നിതിന്‍ നബിന്‍ അഞ്ച് തവണ പ്രതിനിധീകരിച്ചിരുന്ന സീറ്റായിരുന്നു അത്.

Content Highlight: 40,000 paramilitary personnel proof that Delhi protest was successful: Prashant Kishor

ദേവിക ജയചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ് ട്രെയിനി. മാതൃഭൂമി മീഡിയ സ്‌കൂളില്‍ നിന്നും പി.ജി. ഡിപ്ലോമ. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more