| Friday, 9th February 2018, 7:23 am

തൃശൂരില്‍ നാലുവയസുകാരനെ പുലി കടിച്ചു കൊന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: തൃശൂരില്‍ നാല് വയസുകാരനെ പുലി കടിച്ചു കൊന്നു. തൃശൂര്‍ വാല്‍പ്പാറ നടുമല എസ്റ്റേറ്റിലാണ് സംഭവം.

തോട്ടം തൊഴിലാളിയായ അഷ്റഫ് അലിയുടെയും സെബിയുടെയും മകന്‍ സെയ്ദുള്ളയാണ് മരിച്ചത്. വീടിന് മുന്നില്‍ കളിച്ചു കൊണ്ടിരുന്ന കുട്ടിയെ കാണാതായിരുന്നു.

ഇതേത്തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ തല വേര്‍പ്പെട്ട നിലയില്‍ കുട്ടിയുടെ മൃതദേഹം തേയിലത്തോട്ടത്തിന് ഇടയില്‍ നിന്നും കണ്ടെത്തുകയായിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more