| Thursday, 11th September 2014, 11:09 am

49.3 ലക്ഷം ഗൂഗിള്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്‌തെന്ന്: നിങ്ങളുടേത് സുരക്ഷിതമാണോ?

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി: 49.3ലക്ഷം ഗൂഗിള്‍ ഇമെയില്‍ ഐഡികളും പാസ് വേര്‍ഡുകളും റഷ്യന്‍ ഹാക്കര്‍മാര്‍ ഹാക്ക് ചെയ്തു. ഗൂഗിള്‍ ഉല്പന്നങ്ങളായ ജിമെയില്‍, ഡ്രൈവ്, പ്ലസ്, യൂ ട്യൂബ്, മാപ്പ്‌സ് എന്നിവയുടെ അക്കൗണ്ടുകളാണ് ഹാക്ക് ചെയ്യപ്പെട്ടത്.

ഈ അക്കൗണ്ടുകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ റഷ്യന്‍ ബിറ്റ്‌കോണ്‍ സെക്യൂരിറ്റി ഫോറത്തില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ലീക്ക് ചെയ്യപ്പെട്ടവയില്‍ 60% പാസ് വേര്‍ഡുകളും ഇപ്പോഴും ആക്ടീവ് ആണെന്നാണ് പോസ്റ്റില്‍ പറയുന്നത്.

എന്നാല്‍ ഗൂഗിള്‍ ഇക്കാര്യം നിഷേധിച്ചു. ഹാക്ക് ചെയ്യപ്പെട്ടവയില്‍ 2% പാസ് വേര്‍ഡുകള്‍ മാത്രമാണ് ഇപ്പോഴും ആക്ടീവ്. അക്കൗണ്ടുകളില്‍ മിക്കതും ഹാക്ക് ചെയ്യാനുള്ള ശ്രമം തങ്ങളുടെ ആന്റി ഹൈജാക്കിങ് സിസ്റ്റം തടഞ്ഞെന്നും ഗൂഗിള്‍ അവകാശപ്പെടുന്നു.

അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടാന്‍ കാരണം തങ്ങളുടെ പോരായ്മയല്ലെന്നും ഗൂഗിള്‍ അവകാശപ്പെടുന്നു.

Latest Stories

We use cookies to give you the best possible experience. Learn more