| Sunday, 5th March 2023, 9:44 pm

ഇൻഡോറിലെ പിച്ചിനെ കുറിച്ചുള്ള തന്റെ നിലപാടിൽ മാറ്റം വരുത്തി സുനിൽ ഗവാസ്കർ

സ്പോര്‍ട്സ് ഡെസ്‌ക്

ഓസീസിനെതിരെയുള്ള ബോർഡർ-ഗവാസ്കർ ട്രോഫിയിലെ മൂന്നാം ടെസ്റ്റ് മത്സരത്തിൽ വമ്പൻ വിജയമാണ് ഓസീസ് ടീം സ്വന്തമാക്കിയത്. ഇതോടെ ഒരു മത്സരം ശേഷിക്കുന്ന പരമ്പരയിൽ കിരീടം കൈവിട്ട് പോകാതിരിക്കാൻ ഓസീസ് ടീമിന് അവസരമൊരുങ്ങി.

മൂന്നാം ടെസ്റ്റിൽ ടോസ് ലഭിച്ച ഇന്ത്യൻ ടീമിനെ ആദ്യ ഇന്നിങ്സിൽ 109 റൺസിന് പുറത്താക്കാൻ ഓസീസിന് സാധിച്ചിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയക്കും 197 എന്ന ചെറിയ സ്കോറിൽ ആദ്യ ഇന്നിങ്സ് അവസാനിപ്പിക്കേണ്ടി വന്നു.

തുടർന്ന് മത്സരം സമനിലയിലേക്കെങ്കിലുമെത്തിക്കാൻ രണ്ടാം ഇന്നിങ്സിൽ കൂറ്റൻ സ്കോർ വേണ്ടിയിരുന്ന ഇന്ത്യൻ ടീം വെറും 163 റൺസിന് പുറത്തായതോടെയാണ് ഓസീസ് വിജയം അനായാസമായത്.

76 റൺസ് എന്ന വിജയ ലക്ഷ്യവുമായിറങ്ങിയ ഓസ്ട്രേലിയ വെറും ഒരു വിക്കറ്റിൽ ലക്ഷ്യം മറികടന്ന് പരമ്പരയിൽ നിർണായകകമായ ജയം സ്വന്തമാക്കുകയായിരുന്നു.

49 റൺസെടുത്ത് പുറത്താകാതെ നിന്ന ട്രാവിസ് ഹെഡ്, 28 റൺസെടുത്ത് പുറത്താ കാതെ നിന്ന മാർനസ് ലബുഷേങ്‌ എന്നിവരുടെ മികവിലാണ് മൂന്നാം ടെസ്റ്റ് ഓസീസ് വിജയിച്ചത്.

ഓസീസിനെതിരെയുള്ള ബോര്ഡര്-ഗവാസ്‌കര് ട്രോഫിയിലെ മൂന്നാം ടെസ്റ്റ് മത്സരത്തില് ഇന്ത്യന് പിച്ചിന്റെ ഗുണനിലവാരം മോശമാണെന്ന് ഐ.സി.സി പരിശോധനയില് കണ്ടെത്തിയിരുന്നു.

തുടര്ന്ന് മൂന്ന് ഡീമെറിറ്റ് പോയിന്റുകള് മൂന്നാം ടെസ്റ്റ് നടന്ന ഇന്ഡോറിലെ പിച്ചിന് ഐ.സി.സി ശിക്ഷയായി നല്കിയിരുന്നു. ഇന്ത്യന് ഇതിഹാസ താരം സുനില് ഗവാസ്‌ക്കര് കഴിഞ്ഞ ദിവസം ഇതിനെതിരെ രംഗത്ത് വന്നിരുന്നു.

ഡിസംബറില് രണ്ട് ദിവസം കൊണ്ട് മത്സരം അവസാനിച്ച ഓസ്‌ട്രേലിയയിലെ ഗാബ പിച്ചും മോശം അവസ്ഥയിലായിരുന്നെന്നും എന്നാല് അതിനെതിരെ ഐ.സി.സി മിണ്ടിയില്ലെന്നും ഇത് ഇരട്ടത്താപ്പാണെന്നുമായിരുന്നു ഗവാസ്‌കറിന്റെ വിമര്ശനം.

എന്നാലിപ്പോള് അദ്ദേഹം തന്റെ നിലപാട് മാറ്റിയിരിക്കുകയാണ്. ഇന്ഡോറിലേതുപോലുള്ള പിച്ചുകള് ടെസ്റ്റ് ക്രിക്കറ്റിന് നല്ലതല്ലെന്നാണ് ഗവാസ്‌കറുടെ വിശദീകരണം.

2012-2013ല് ഇംഗ്ലണ്ടിനെതിരായ പരമ്പരയില് സ്പിന് പിച്ചൊരുക്കിയപ്പോള് ഗ്രെയിം സ്വാനും മോണ്ടി പനേസറും ചേര്ന്ന് ഇന്ത്യയെ വീഴ്ത്തിയിരുന്നെന്നും ഇതുപോലുള്ള സ്പിന് പിച്ചുകള് നല്ലതല്ലെന്നും അദ്ദേഹം പറഞ്ഞു.

ബാറ്റര്ക്കും ബൗളര്ക്കും തുല്യ അവസരം നല്കുന്നതാകണം ടെസ്റ്റ് പിച്ചുകളെന്നും ന്യൂ ബോള് എറിയുന്നവര്ക്കും തുടക്കത്തില് ആനുകൂല്യം ലഭിക്കണമെന്നും ഗവാസ്‌കര് ഇന്ത്യ ടുഡേയോട് പറഞ്ഞു.

Content Highlights:gavaskar change his opinion about gabba pitch

We use cookies to give you the best possible experience. Learn more