| Tuesday, 28th April 2020, 4:36 pm

ഖരക്പൂര്‍ ഐ.ഐ.ടിയിലെ ഗവേഷണ വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഖരക്പൂര്‍: ഖരഖ്പൂര്‍ ഐ.ഐ.ടിയിലെ ഗവേഷണ വിദ്യാര്‍ത്ഥിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ആന്ധ്രാ സ്വദേശിയായ ഭവാനി ഭട്ട്‌ല കോണ്ടാല്‍ റാവു(31)വിനെ ബി.ആര്‍ അംബേദ്കര്‍ ഹാളിലെ രണ്ടാം നിലയിലെ മുറിയിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഫോണിലൂടെ അദ്ദേഹത്തെ ബന്ധപ്പെടാന്‍ കഴിയാതെ വന്നപ്പോള്‍ റാവുവിന്റെ മാതാപിതാക്കള്‍ ഹോസ്റ്റലില്‍ റാവുവിന്റെ കൂടെ താമസിക്കുന്ന വിദ്യാര്‍ത്ഥികളെ വിളിക്കുകയായിരുന്നു.

അകത്തു നിന്ന് പൂട്ടിയ മുറി ഒരുപാട് സമയം മുട്ടിവിളിച്ചിട്ടും തുറക്കാതെ വന്നപ്പോള്‍ അവര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസാണ് മൃതദേഹം കണ്ടെത്തിയത്.

ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ താമസിക്കുന്ന റാവു മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വകുപ്പിലെ ഗവേഷണ വിദ്യാര്‍ത്ഥിയായിരുന്നു. ഫെബ്രുവരിയില്‍ വിവാഹിതനായ റാവു രണ്ടാഴ്ചയോളം കുടുംബത്തോടൊപ്പം നാട്ടില്‍ താമസിച്ച ശേഷം ലോക്ഡൗണ്‍ ആരംഭിക്കുന്നതിന് മുന്‍പാണ് ക്യാമ്പസില്‍ മടങ്ങിയെത്തിയതെന്ന് ജില്ലാ പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Latest Stories

We use cookies to give you the best possible experience. Learn more