| Monday, 11th October 2021, 9:54 pm

പെരുമ്പാവൂരിലേക്ക് കൊറിയര്‍ വഴി 31 കിലോ കഞ്ചാവ്; വാങ്ങാനെത്തിയവരെ പിടികൂടി പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

എറണാകുളം: പെരുമ്പാവൂരില്‍ കൊറിയര്‍ വഴി കഞ്ചാവെത്തിയ സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍. ആന്ധ്രയില്‍ നിന്ന് പെരുമ്പാവൂരിലെക്ക് 31 കിലോ കഞ്ചാവാണ് എത്തിയത്.

സംഭവത്തില്‍ കഞ്ചാവ് കൊറിയര്‍ വാങ്ങാനെത്തിയ കോതമംഗലം തെങ്ങളം കാരോട്ടു പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ മുഹമ്മദ് മുനീര്‍, മാറമ്പിള്ളി എംഇഎസ് കോളജ് റോഡില്‍ പത്തനായത്ത് വീട്ടില്‍ അര്‍ഷാദ് എന്നിവരെയാണ് പിടികൂടിയത്.

ജില്ലാ പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് പിടികൂടിയത്. എസ്.പിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു.

പാര്‍സല്‍ വാങ്ങാനെത്തിയ രണ്ടുപേരെയും പൊലീസ് പിടികൂടുകയായിരുന്നു. നേരത്തെ അങ്കമാലിയില്‍ നിന്ന് 105 കിലോഗ്രാമും ആവോലിയിലെ വാടക വീട്ടില്‍ നിന്ന് 35 കിലോഗ്രാം കഞ്ചാവും പൊലീസ് പിടികൂടിയിരുന്നു.

We use cookies to give you the best possible experience. Learn more