| Wednesday, 15th August 2018, 11:19 am

കൊണ്ടോട്ടിയില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞ് വീണ് മൂന്നുമരണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം ഐക്കരപ്പടിയ്ക്ക് സമീപം പൂച്ചാലില്‍ വീടിനു മുകളില്‍ മണ്ണിടിഞ്ഞ് വീണ് മൂന്ന് പേര്‍ മരിച്ചു .കണ്ണനാരി അസീസ്, ഭാര്യ സുനീറ ഇവരുടെ മകന്‍ ഉബൈദ് എന്നിവരാണ് മരിച്ചത്.
മറ്റ് രണ്ട് കുട്ടികള്‍ രക്ഷപ്പെട്ടു.

അര്‍ധരാത്രി 1 മണിയോടെയായിരുന്നു സംഭവം .ഫയര്‍ഫോഴ്‌സ് എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത് .ഇന്നലെ രാത്രി പെയ്ത മഴയില്‍ ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി.

Latest Stories

We use cookies to give you the best possible experience. Learn more