| Saturday, 28th March 2026, 10:49 am

കോഴിക്കോട് ത്രീ-ഡേ AI സിനിമ വര്‍ക്ക്‌ഷോപ്പുമായി സ്‌കൂള്‍ ഓഫ് സ്റ്റോറിടെല്ലിങ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഫിലിം പ്രോഡക്ഷന്‍ രംഗത്തെ പുത്തന്‍ വിപ്ലവമായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) സാങ്കേതികവിദ്യയില്‍ പ്രൊഫഷണല്‍ കരിയര്‍ കെട്ടിപ്പടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി സുവര്‍ണാവസരം. പ്രമുഖ എ.ഐ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടായ സ്‌കൂള്‍ ഓഫ് സ്റ്റോറിടെല്ലിങ് (SOS) സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ എ.ഐ ഫിലിം മേക്കിങ് വര്‍ക്ക്‌ഷോപ്പ് ‘WAVE 1.0’ ഏപ്രില്‍ 10, 11, 12 തീയതികളില്‍ കോഴിക്കോട് കടപ്പുറത്തെ കെ.ടി.ഡി.സി കഫേ പോളിറ്റനില്‍ നടക്കും.

എ.ഐ ടൂളുകളെ കുറിച്ച് പഠിക്കുന്നതിനപ്പുറം, എ.ഐയെ എങ്ങനെ ഒരു ഫീച്ചര്‍ ഫിലിം പ്രൊഫഷണല്‍ നിലവാരത്തിലേക്ക് (Film Pipeline) എങ്ങനെ എത്തിക്കാം എന്നതിലാണ് ഈ വര്‍ക്ക്‌ഷോപ്പ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മലയാളം, തമിഴ് സിനിമാ വ്യവസായത്തില്‍ എ.ഐ പ്രൊഡക്ഷന്‍ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന വരുണ്‍ രമേഷ്, സജി ബി. നായര്‍ എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്.

പ്രൊഫഷണല്‍ ടീമിനൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം

മൂന്ന് ദിവസത്തെ പരിശീലനത്തിനിടെ മികവ് തെളിയിക്കുന്ന മൂന്ന് പേര്‍ക്ക് സ്‌കൂള്‍ ഓഫ് സ്റ്റോറിടെല്ലിങ്ങിന്റെ (SOS) ഔദ്യോഗിക പ്രൊഡക്ഷന്‍ ടീമിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള നേരിട്ടുള്ള അവസരം ലഭിക്കും. കൂടാതെ, ചലച്ചിത്ര മേഖലയിലെ പ്രമുഖരുമായി സംവദിക്കാനും അവരുടെ അനുഭവങ്ങള്‍ പങ്കുവെക്കാനുമുള്ള വേദിയും ഇതിലൂടെ ഒരുങ്ങുന്നു.

വര്‍ക്ക്‌ഷോപ്പിന്റെ ഉള്ളടക്കം

ഫിലിം പൈപ്പ്ലൈന്‍ മാസ്റ്ററി: ഫീച്ചര്‍ ഫിലിമുകളില്‍ എ.ഐ മോഡലുകളെ കൃത്യമായി സന്നിവേശിപ്പിക്കുന്ന രീതി.

ഹാന്‍ഡ്സ് ഓണ്‍ ട്രെയിനിംഗ്: മൂന്ന് ദിവസത്തിനുള്ളില്‍ സ്വന്തമായി ഒരു എഐ ഷോര്‍ട്ട് ഫിലിം നിര്‍മ്മിക്കാനുള്ള പ്രായോഗിക പരിശീലനം.

എക്‌സ്‌ക്ലൂസീവ് കമ്മ്യൂണിറ്റി: മുന്‍നിര എ.ഐ ക്രിയേറ്റര്‍മാരുടെ ശൃംഖലയിലേക്ക് നേരിട്ടുള്ള പ്രവേശനം.

സര്‍ട്ടിഫിക്കേഷന്‍: ഇന്‍ഡസ്ട്രി അംഗീകരിക്കുന്ന എസ്.ഒ.എസ് എക്‌സ്‌ക്ലൂസീവ് സര്‍ട്ടിഫിക്കേഷന്‍.

‘എഐ ടൂളുകള്‍ പഠിക്കുക എന്നത് എളുപ്പമാണ്, എന്നാല്‍ അവയെ ഒരു പ്രൊഫഷണല്‍ ഫിലിം മേക്കിങ് പൈപ്പ്‌ലൈനുമായി എങ്ങനെ ബന്ധിപ്പിക്കാം എന്നതാണ് പ്രധാനം. മികച്ച രീതിയില്‍ സിനിമയെ സമീപിക്കുന്ന ക്രിയേറ്റര്‍മാരെ കണ്ടെത്തുകയും അവര്‍ക്ക് പ്രൊഫഷണല്‍ ഇടം നല്‍കുകയുമാണ് ഈ കോഴിക്കോട് എഡിഷനിലൂടെ ഞങ്ങള്‍ ലക്ഷ്യമിടുന്നത്,’ എന്ന് വരുണ്‍ രമേഷ് പറഞ്ഞു.

കോഴിക്കോട് ബീച്ചിലെ കഫേ പോളിറ്റനില്‍ നടക്കുന്ന ഈ വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ക്ക് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. എ.ഐ ഫിലിംമേക്കിങ് കരിയര്‍ ആക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്കും ആധുനിക സാങ്കേതിക വിദ്യയില്‍ താല്പര്യമുള്ളവര്‍ക്കും വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുക്കാമെന്ന് സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഫോണ്‍: 9895100449
Web: https://osstorytelling.com/program/wave1-0/

Content Highlight: 3 Day AI Work Shop

We use cookies to give you the best possible experience. Learn more