| Tuesday, 30th December 2025, 6:08 pm

ഹലോ... വിദ്യാഭ്യാസ മന്ത്രിയല്ലെ... അവധിക്കാലത്ത് ക്ലാസെടുക്കുന്നുണ്ട്; പരാതിയുമായി സ്‌കൂള്‍ വിദ്യാര്‍ത്ഥി

നിഷാന. വി.വി

തിരുവനന്തപുരം: അവധിക്കാലത്ത് ക്ലാസെടുക്കുന്നതില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിക്ക് പരാതിയുമായി സ്‌കൂള്‍ വിദ്യാര്‍ത്ഥി. അവധിക്കാലത്ത് ക്ലാസെടുക്കുന്നുവെന്നും കളിക്കാന്‍ പറ്റുന്നില്ലെന്നുമായിരുന്നു വിദ്യാര്‍ത്ഥിയുടെ പരാതി.

വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ വാര്‍ത്താ സമ്മേളനത്തിനിടെയായിരുന്നു മന്ത്രിയെ തേടിയുള്ള ഏഴാം ക്ലാാസുകാരന്റെ ഫോണ്‍ കോള്‍.

‘കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രിയല്ലേ… കോഴിക്കോട് മേപ്പയ്യൂര്‍ പഞ്ചായത്തില്‍ നിന്നും ഫര്‍ഹാനാണ് വിളിക്കുന്നത്. അവധിക്കാലത്ത് ക്ലാസുവെക്കുന്നുണ്ട്, സ്‌കൂളില്‍ എന്റെ പേര് പറയല്ലേ,’ എന്നായിരുന്നു സദസ്സില്‍ ചിരി പടര്‍ത്തിയ കൊച്ചു മിടുക്കന്റെ ആവശ്യം.

അവധിക്കാലത്ത് ക്ലാസ് വെക്കില്ലെന്നും കളിക്കേണ്ട പ്രായമാണെന്നും മന്ത്രി മറുപടി പറഞ്ഞു. കളിയോടൊപ്പം പഠിക്കണമെന്നും മന്ത്രി വിദ്യാര്‍ത്ഥിയെ ഉപദേശിച്ചിട്ടുണ്ട്.

Content Highlight:Hello… not the Education Minister… taking classes during vacations; school student complains

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more