| Thursday, 20th June 2019, 9:16 pm

ഹിമാചല്‍ പ്രദേശില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 29 മരണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കുളു: ഹിമാചല്‍ പ്രദേശിലെ കുളുവില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 29 പേര്‍ മരിച്ചു. സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്. അമ്പതോളം യാത്രക്കാര്‍ ബസിലുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മരണനിരക്ക് ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അഞ്ഞൂറ് അടി താഴ്ചയിലേക്കാണ് ബസ് വീണത്. ക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കുളുവിലെ ബഞ്ചാറില്‍നിന്നും പുറപ്പെട്ട ബസാണ് യാത്രാമധ്യേ അപകടത്തില്‍പ്പെട്ടത്. ബസിന് മുകളിലിരുന്ന യാത്രക്കാരാണ് മരിച്ചവരില്‍ അധികവും.

പരിക്കേറ്റവരെ കുളു സിവില്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more