| Monday, 4th June 2018, 2:13 pm

'നിയമങ്ങള്‍ നല്ലതാണ് പക്ഷേ അല്പം കരുണയാവാം'; പരീക്ഷാ ഹാളില്‍ പ്രവേശനം നിഷേധിച്ചതിന്റെ പേരില്‍ 28 കാരന്‍ ആത്മഹത്യ ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പരീക്ഷാ ഹാളില്‍ പ്രവേശനം നിഷേധിച്ചതിന്റെ പേരില്‍ 28 കാരനായ ഉദ്യോഗാര്‍ത്ഥി ആത്മഹത്യ ചെയ്തു. യു.പി.എസ്.സി(യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍) നടത്തിയ സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷക്കെത്തിയ ഉദ്യോഗാര്‍ത്ഥിയാണ് ആത്മഹത്യ ചെയ്തത്.

ദല്‍ഹിയിലെ രാജേന്ദ്ര നഗറില്‍ ഇന്നലെയായിരുന്നു സംഭവം. വരുണ്‍ എന്ന യുവാവാണ് ആത്മഹത്യ ചെയ്തത്.


“” നിയമങ്ങള്‍ നല്ലതാണ്, പക്ഷേ അല്പം കരുണയെങ്കിലും കാണിക്കണം”” എന്നെഴുതിയ ആത്മഹത്യാക്കുറിപ്പും വരുണിന്റെ മുറിയില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.

രാജ്യത്തുടനീളം ജൂണ്‍ 3 നായിരുന്നു യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ സിവില്‍സര്‍വീസ് പ്രിലിമിനറി പരീക്ഷ നടത്തിയിരുന്നത്.

കര്‍ശനമായ പരിശോധനയ്ക്ക് പിന്നാലെയാണ് വിദ്യാര്‍ത്ഥികളെ പരീക്ഷാ ഹാളിലേക്ക് കടത്തിവിട്ടിരുന്നത്. എന്നാല്‍ വരുണിനെ എന്തിന്റെ പേരിലാണ് പരീക്ഷാ ഹോളിലേക്ക് കടത്തിവിടാതിരുന്നത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. പരീക്ഷയ്ക്ക് പോയ വരുണ്‍ പരീക്ഷ എഴുതാന്‍ കഴിയാതെ വീട്ടില്‍ തിരിച്ചെത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

Latest Stories

We use cookies to give you the best possible experience. Learn more