| Wednesday, 6th August 2025, 4:00 pm

ഉത്തരാഖണ്ഡ് മേഘവിസ്‌ഫോടനത്തില്‍ 28 മലയാളികള്‍ കുടുങ്ങിയതായി സംശയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലേക്ക് വിനോദയാത്രക്ക് പോയ 28 മലയാളികളുടെ സംഘം മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് കുടുങ്ങി കിടക്കുന്നതായി സംശയം. എട്ട് മലയാളികളും മുംബൈയിലെ താമസക്കാരായ 20 മലയാളികളുമാണ് ടൂര്‍ പാക്കേജിന്റെ ഭാഗമായി ഉത്തരാഖണ്ഡിലേക്ക് പോയത്. ഇവരുമായി ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നാണ് കുടുംബാഗങ്ങള്‍ പറയുന്നത്. അതേസമയം ആശയ വിനിമയ സംവിധാനങ്ങള്‍ തകരാറിലായതുകൊണ്ടാണ് ഇവരെ ബന്ധപ്പെടാന്‍ കഴിയാത്തതെന്നും അവര്‍ സുരക്ഷിതരായിരിക്കുമെന്നുമാണ് ടൂര്‍ ഓപ്പറേറ്റേഴ്‌സ് പറയുന്നത്.

കൊച്ചി സ്വദേകളായ നാരായണന്‍ നായര്‍, ശ്രീദേവിപിള്ള എന്നിവരുള്‍പ്പെടെയാണ് ഇവരോടൊപ്പം ടൂര്‍ പാക്കേജില്‍ ഉണ്ടായിരുന്നു. എല്ലാവരുടെയും മൊബൈല്‍ സ്വിച്ച് ഓഫായ നിലയിലാണ്. ഇവരെ കണ്ടെത്തുന്നതിനുള്ള ശ്രമം ഊര്‍ജിതമായി നടക്കുന്നുണ്ട്. എന്നാല്‍ അപകട സമയത്ത് ഇവര്‍ എവിടെയായിരുന്നു എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. താമസസ്ഥലവുമായി ബന്ധപ്പെട്ട വിവരങ്ങളുമില്ല. അതേസമയം മലയാളി സംഘം സുരക്ഷിതരാണെന്നാണ് ഉത്തരാഖണ്ഡ് മലയാളി സമാജത്തില്‍ പറഞ്ഞു.

ഉത്തരാഖണ്ഡിലുണ്ടായ മിന്നല്‍പ്രളയത്തില്‍ കാണാതയവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്. കനത്തമഴ തുടരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് തടസം നിലനില്‍ക്കുന്നുണ്ട്. മേഖലയില്‍ കനത്ത മഴ പെയ്യുന്നതും പാറ കൂട്ടങ്ങള്‍ അടിഞ്ഞതുമാണ് രക്ഷാപ്രര്‍ത്തനത്തിന് തടസം സൃഷ്ടിക്കുന്നത്.

ഉത്തരകാശിയില്‍ ഇന്നലെ (ചൊവ്വ) രാത്രിയും ഇന്ന് പുലര്‍ച്ചയുമായി വിവിധ ഇടങ്ങളില്‍ മണ്ണിച്ചിലുണ്ടായി. മാധ്യമപ്രവര്‍ത്തകര്‍ സഞ്ചരിച്ചിരുന്ന വാഹനമുള്‍പ്പെടെ മണ്ണിടിച്ചിലില്‍ കുടുങ്ങിയ സാഹചര്യം ഉണ്ടായി. മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് ഉത്തരാഖണ്ഡിലെ ധരാലി ഗ്രാമം പൂര്‍ണമായും ഒലിച്ചുപോയിരുന്നു.

ഈ മേഖലയിലേക്കുള്ള റോഡുകളും പാലങ്ങളും തകര്‍ന്നത് ദൗത്യ സംഘത്തിന് ധരാലിയിലേക്ക് എത്തുന്നതിന് തടസമാകുന്നുണ്ട്. കനത്ത മഴയെ തുടര്‍ന്ന് എസ്.ഡി.ആറിന്റെ ഒരു സംഘം ഋഷികേശില്‍ കുടുങ്ങി. അറുപത് മുതല്‍ 110 വരെ ആളുകളെ കാണാതായിട്ടുണ്ടെന്നാണ് വിവരം.

ഒമ്പത് സൈനീകര്‍ ഉള്‍പ്പെടെ നൂറിലധികം ആളുകളെ മിന്നല്‍പ്രളയത്തില്‍ കാണാതായിട്ടുണ്ട്. ഇതുവരെ 130 ഓളം പേരെ രക്ഷപ്പെടുത്തി. നാല് പേരുടെ മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്.

Content Highlight: 28 Malayalis suspected to be trapped in Uttarakhand cloudburst

We use cookies to give you the best possible experience. Learn more