ബെത്ലഹേം സിനിമയുടെ ലൊക്കേഷന്‍ അനുഭവങ്ങളും സംവിധായകന്‍ ഗിരീഷ് എ.ഡിയുടെ ഷൂട്ടിങ് രീതികളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന്‍ സംഗീത് പ്രതാപ്. ബെത്ലഹേമിലേക്ക് ഒരു പ്രിപ്പറേഷനും ഇല്ലാതെയാണ് പോയതെന്നും അങ്ങനെ പോയ ഒരേയൊരു പടവും ഇതാണെന്നും സംഗീത് പറയുന്നു.
‘ഗിരീഷേട്ടന്റെ അടുത്തേക്ക് നമുക്ക് അങ്ങനെ പോകാം. ഭയങ്കര ഇഷ്ടമുള്ള ടീച്ചേഴ്സിന്റെ ക്ലാസില്‍ പോകുന്ന പോലെയാണ്. പടം കാണുമ്പോള്‍ അറിയാം, ഏറ്റവും കംഫര്‍ട്ട് സോണിലുള്ള ട്രെയിലര്‍ മേഡായുള്ള ക്യാരക്ടറാണ്. എന്നിട്ടും ഫസ്റ്റ് ഡേ തന്നെ 25 ടേക്ക് വരെ പോയി.
ഗിരീഷേട്ടന്റെ ഒരു ബാറുണ്ട്. അതിലേക്ക് എത്തിക്കാന്‍ വേണ്ടി നമ്മളെ മോള്‍ഡ് ചെയ്ത് നമ്മുടെ ഏറ്റവും റിയല്‍ പെര്‍ഫോമന്‍സ് പുറത്തെടുക്കാനുള്ള പണിയുണ്ട്. ഗിരീഷേട്ടന് ഓക്കെയായാല്‍ മാത്രമേ ഓക്കെ പറയുള്ളൂ. അതുകൊണ്ട് കൂടിയാണ് 25 ടേക്ക് വരെ പോകുന്നത്,’ സംഗീത് പറഞ്ഞു.
ഗിരീഷ് എ.ഡി. Photo; Screengrab / Youtube.com
ഗിരീഷേട്ടന്‍ എന്ന് പറഞ്ഞാല്‍ കായല്‍ പോലെ പരന്നുകിടക്കുകയാണെന്നും നമുക്ക് പെട്ടെന്ന് പിടിതരില്ലെന്നും പറഞ്ഞ സംഗീത്, അദ്ദേഹത്തിന്റെ വാക്കുകളെ ട്രസ്റ്റ് ചെയ്താല്‍ മതിയെന്നും കൂട്ടിച്ചേര്‍ത്തു.
‘പിന്നെ നിവിന്‍ ചേട്ടന്റെ കൂടെ ബേബി ഗേള്‍ ചെയ്യുമ്പോള്‍ നേരെ ഓപ്പോസിറ്റ് ക്യാരക്ടറാണ്. ഇതില്‍ നമ്മള്‍ ഒരുമിച്ച് ചെയ്യുമ്പോള്‍ നമ്മള്‍ സിനിമയില്‍ കാണുന്ന അതേ ഓറയും തമാശയുമൊക്കെയുണ്ട്. പിന്നെ ബാക്കിയെല്ലാവരും വേണ്ടപ്പെട്ടവരാണ്.
ഗിരീഷേട്ടനെ നമുക്ക് ട്രസ്റ്റ് ചെയ്യാം. ഒരു നടനെന്ന നിലയില്‍ ആ ക്യാരക്ടറിന് ഉപരിയായി നമ്മള്‍ നില്‍ക്കുന്ന സ്ഥലവും പ്രധാനമാണ്. നമ്മളെ ടേക്ക് കെയര്‍ ചെയ്യുന്ന മനുഷ്യര്‍ ചുറ്റുമുണ്ടാകുക എന്ന് പറയുന്നത് വലിയ കാര്യമാണ്,’ സംഗീത് പറഞ്ഞു.
ബെത്‌ലഹേം കുടുംബയൂണിറ്റില്‍ നിവിന്‍ പോളിയുടെ അനുജനായിട്ടാണ് സംഗീതിന്റെ കഥാപാത്രമെത്തുന്നത്. ചിത്രത്തിന്റെ ആദ്യാവസാനം സംഗീത് സ്‌കോര്‍ ചെയ്യുന്നുണ്ട്. പ്രേമലു എന്ന ഹിറ്റിന് ശേഷം സംഗീതിന് ഗിരീഷ് നല്‍കിയ മറ്റൊരു മികച്ച കഥാപാത്രമെന്ന് തന്നെ ബെത്‌ലഹേമിനെ പറയാം.
നടനെന്ന നിലയില്‍ സംഗീതിനെ അടയാളപ്പെടുത്തിയ ചിത്രം കൂടിയായിരുന്നു പ്രേമലു. അമല്‍ ഡേവിസ് എന്ന കഥാപാത്രത്തിന്റെ പേരിലാണ് ഇന്നും സംഗീത് അറിയപ്പെടുന്നതെന്ന് പറയാം. അതിന് മുകളില്‍ നില്‍ക്കുന്ന കഥാപാത്രം തന്നെയാണ് ബെത്‌ലഹേമിലെ ജോയല്‍ എന്ന് ഉറപ്പിച്ചുപറയാം.
Content Highlight: 25 takes for the very first scene; went to the location without any preparation says actor Sangeeth