| Sunday, 18th September 2016, 8:00 am

ന്യൂയോര്‍ക്കിലെ മാന്‍ഹട്ടന് സമീപം സ്‌ഫോടനം; 25 പേര്‍ക്ക് പരിക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പരിക്കേറ്റവരെ പ്രദേശത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരുക്കു ഗുരുതരമല്ല. സ്‌ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചതെന്ന് ന്യൂയോര്‍ക്ക് ഫയര്‍ വിഭാഗത്തെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു


ന്യൂയോര്‍ക്ക്: യു.എസിലെ മാന്‍ഹട്ടനു സമീപമുള്ള ചെല്‍സിയില്‍ സ്‌ഫോടനം. ശനി രാത്രി 9 മണിയോടെയായിരുന്നു സ്‌ഫോടനം. സ്‌ഫോടനത്തില്‍ 25 പേര്‍ക്കു പരുക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍.

പരിക്കേറ്റവരെ പ്രദേശത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരുക്കു ഗുരുതരമല്ല. സ്‌ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചതെന്ന് ന്യൂയോര്‍ക്ക് ഫയര്‍ വിഭാഗത്തെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

വേസ്റ്റ് ബിന്നില്‍ നിന്നാണ് പൊട്ടിത്തെറി ഉണ്ടായതെന്നാണ് അറിയുന്നത്. വേസ്റ്റ് ബിന്നില്‍ നിന്ന് വന്‍ ശബ്ദത്തോടെ സ്‌ഫോടനം ഉണ്ടാവുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു

സ്‌ഫോടനത്തെത്തുടര്‍ന്ന് സമീപത്തെ രണ്ടു കെട്ടിടം ഒഴിപ്പിച്ചു. മാലിന്യക്കൂമ്പാരത്തിനുള്ളല്‍വച്ച പൈപ്പ് ബോംബാണ് സ്‌ഫോടനത്തിനു പിന്നിലെന്നും റിപ്പോര്‍ട്ടുകളുണ്ട്. പൊലീസ് സംഘം സ്ഥലത്തുണ്ട്. കൂടുതല്‍ സ്‌ഫോടകവസ്തുക്കളുണ്ടോയെന്നും പരിശോധിക്കുന്നു.

സ്‌ഫോടനം ഉണ്ടായ ഉടനെ ന്യൂയോര്‍ക്ക് പോലീസും അഗ്‌നിശമന സേനയും സ്ഥലത്തെത്തി. പ്രദേശത്തുനിന്ന് ആളുകളെയും ഒഴിപ്പിച്ചിരിക്കുകയാണ്. ന്യൂയോര്‍ക്ക് പോലീസിന്റെ ഭീകരവിരുദ്ധ സേന ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

We use cookies to give you the best possible experience. Learn more