| Friday, 18th July 2025, 7:03 pm

കിഴക്കനേല ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിലെ 25 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ

സ്പോര്‍ട്സ് ഡെസ്‌ക്

തിരുവനന്തപുരം: നാവായിക്കുളം കിഴക്കനേല ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിലെ 25 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ. പാരിപ്പള്ളി സര്‍ക്കാര്‍ ആശുപത്രിയിലേക്കാണ് കുട്ടികളെ ചികിത്സയ്ക്കായി എത്തിച്ചത്. കഴിഞ്ഞ ദിവസം (17/7/25) സ്‌കൂളിലെ ഉച്ചഭക്ഷണത്തിന് ശേഷമായിരുന്നു കുട്ടികള്‍ക്ക് അസ്വസ്ഥതയുണ്ടായത്.

ഫ്രൈഡ് റൈസും ചിക്കന്‍ കറിയും കുട്ടികള്‍ക്ക് നല്‍കിയിരുന്നു. ചിക്കന്‍ കറിയില്‍ നിന്നോ ചോറില്‍ നിന്നോ ആയിരിക്കും ഭക്ഷ്യ വിഷബാധയുണ്ടായതെന്നാണ് നിഗമനം. നിലവില്‍ രണ്ട് കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

നാവായിക്കുളം വെട്ടിയറ സ്വദേശിയായ എട്ട് വയസുള്ള ചിരഞ്ജീവിയും കിഴക്കനേല സ്വദേശിയായ ആറ് വയസുള്ള വജസ്സുമാണ് പാരപ്പള്ള മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളത്.

ചികിത്സക്ക് ശേഷം വീട്ടിലേക്ക് പോയ കുട്ടികള്‍ നിലവില്‍ നിരീക്ഷണത്തിലാണ്. സ്‌കൂളിന്റെ ഭാഗത്തുനിന്നുള്ള വീഴ്ച്ചയാണ് സംഭവത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ വിവരം സ്‌കൂള്‍ അധികൃതര്‍ തദ്ദേശ സ്ഥാപനത്തെയോ ബന്ധപ്പെട്ട അധികൃതരെയോ അറിയിച്ചില്ലെന്ന് വിമര്‍ശനമുണ്ട്.

Content Highlight: 25 children at Kizhakanela Government LP School suffer from food poisoning

Latest Stories

We use cookies to give you the best possible experience. Learn more