| Sunday, 25th February 2018, 11:08 pm

മണ്ണാര്‍ക്കാട് നഗരസഭാ കൗണ്‍സിലറുടെ മകനെ കുത്തിക്കൊന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: മണ്ണാര്‍ക്കാടില്‍ യുവാവിനെ കുത്തിക്കൊന്നു. മണ്ണാര്‍ക്കാട് നഗരസഭാ കൗണ്‍സിലറുടെ മകനും കുന്തിപ്പുഴ സ്വദേശിയുമായ സഫീര്‍(22)ആണ് മരിച്ചത്.

വ്യാപാരശാലയില്‍ കയറി ഒരു സംഘം സഫീറിനെ കുത്തിക്കൊല്ലുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിയെങ്കിലും സഫീറിന്റെ ജീവന്‍ രക്ഷിക്കാനായില്ല. മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ കൂടിയാണ് കൊല്ലപ്പെട്ട സഫീര്‍.

മൂന്നംഗ സംഘമാണ് ഇയാളെ ആക്രമിച്ചതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. എന്നാല്‍ ആരാണ് ആക്രമത്തിന് പിന്നിലെന്ന് വ്യക്തമായിട്ടില്ല.

പിന്നില്‍ രാഷ്ട്രീയ കാരണമില്ലെന്നാണ് പ്രാഥമിക നിഗമനമെങ്കിലും കഴിഞ്ഞ ദിവസം പ്രദേശത്ത് ഉണ്ടായ രാഷ്ട്രീയ സംഘര്‍വുമായി കൊലപാതകത്തിന് ബന്ധമുണ്ടോ എന്ന് പരിശോധിച്ച വരികയാണെന്ന് പൊലീസ് വ്യക്തമാക്കി.

അതേസമയം ആക്രമണത്തിന് പിന്നില്‍ സി.പി.ഐ.എം ആണെന്നാരോപിച്ച മുസ്‌ലിം ലീഗ് കൊലപാതകത്തില്‍ പ്രതിഷേധിച്ച് നാളെ മണ്ണാര്‍ക്കാട്  ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

We use cookies to give you the best possible experience. Learn more