| Friday, 12th August 2016, 8:23 am

ഫെല്‍പ്‌സിന് 22ാം സ്വര്‍ണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

റിയോ: നീന്തല്‍ താരം മൈക്കല്‍ ഫെല്‍പ്‌സിന് 22ാം ഒളിമ്പിക്‌സ് സ്വര്‍ണം. 200 മീറ്റര്‍ വ്യക്തിഗത മെഡ്‌ലെയിലാണ് ഫെല്‍പ്‌സിന്റെ നേട്ടം. റിയോയിലെ ഫെല്‍പ്‌സിന്റെ നാലാമത്തെ സ്വര്‍ണമാണിത്. ഇതോടെ ഫെല്‍പ്‌സിന്റെ ആകെ മെഡല്‍ നേട്ടം 26 ആയി.

നേരത്തെ 200 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ റിലേയിലും 200 മീറ്റര്‍ ബട്ടര്‍ ഫ്‌ലൈയിലും പുരുഷ വിഭാഗം 4ഃ100 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ റിലേയിലും ഫെല്‍പ്‌സ് സ്വര്‍ണം നേടിയിരുന്നു.

റിയോയില്‍ ഫെല്‍പ്സിന് ഒരു മത്സരം കൂടിയാണ് അവശേഷിക്കുന്നത്. ഫെല്‍പ്‌സിന്റെ അഞ്ചാമത്തെ ഒളിമ്പിക്‌സാണിത്. ഒളിംപിക്‌സ് നീന്തല്‍ ചരിത്രത്തി!ല്‍, വ്യക്തിഗത സ്വര്‍ണം നേടുന്ന ഏറ്റവും പ്രായമുള്ള താരമാണ് ഫെല്‍പ്‌സ്.

Latest Stories

We use cookies to give you the best possible experience. Learn more