| Friday, 25th June 2021, 1:53 pm

വിവാഹ വാഗ്ദാനം നല്‍കി 21 കാരിയായ ദളിത് യുവതിയെ ക്ഷേത്ര പൂജാരി പീഡിപ്പിച്ചതായി പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇടുക്കി: വിവാഹ വാഗ്ദാനം നല്‍കി 21 കാരിയായ ദളിത് യുവതിയെ ക്ഷേത്ര പൂജാരി പീഡിപ്പിച്ചതായി പരാതി.

മുണ്ടക്കയം മേഖലയിലെ ഒരു ക്ഷേത്രത്തില്‍ ശാന്തിക്കാരനായി ജോലി ചെയ്തു വരുന്ന മുക്കൂട്ടുതറ സ്വദേശിയ്‌ക്കെതിരെയാണ് മുണ്ടക്കയം പൊലീസ് കേസ് എടുത്തത്. വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇയാള്‍ പീഡിപ്പിച്ചു വരികയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

ക്ഷേത്രത്തിനോട് ചേര്‍ന്ന ശാന്തി മഠത്തില്‍ വെച്ചായിരുന്നു പീഡനം. വിവാഹത്തിന് തയ്യാറാകാതെ വന്നതോടെ ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കുകയും വിവാഹം നടത്താമെന്നു ഇയാള്‍ പിതാവിന്റെ സാന്നിധ്യത്തില്‍ പൊലീസില്‍ രേഖാമൂലം സമ്മതിക്കുകയും ചെയ്തു.

ഇതു പ്രകാരം ഇരുകൂട്ടരും രജിസ്റ്റര്‍ ഓഫീസില്‍ എത്തിയെങ്കിലും ഓഫീസ് സമയം കഴിഞ്ഞതിന്റെ പേരില്‍ കല്യാണം വ്യാഴാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു.

എന്നാല്‍ വിവാഹത്തിന് തയ്യാറല്ലെന്ന് വ്യാഴാഴ്ച ഫോണില്‍ യുവാവിന്റെ പിതാവ് അറിയിച്ചു. ഇതേ തുടര്‍ന്നാണ് പരാതി നല്‍കിയത്. ഇയാളുടെ കൈവശം തന്റെ നഗ്‌ന ചിത്രങ്ങളും വീഡിയോയും ഉണ്ടെന്നും പരാതിയില്‍ പറയുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights:   21 year old girl raped by temple priest

Latest Stories

We use cookies to give you the best possible experience. Learn more